രാജ്യത്തി​െൻറ ഭാവി വികസന പദ്ധതികളെ കുറിച്ച്​ പ്രധാനമന്ത്രിയും കിരീടാവകാശിയും കൂടികാഴ്​ച നടത്തി

മനാമ: സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന മികച്ച സാമ്പത്തി പിന്തുണയുടെ പശ്ചാത്തലത്തിൽ, രാജ്യത്ത്​ സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനുള്ള വിവിധ പദ്ധതികളെ കുറിച്ച്​ കിരീടാവകാശിയും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയും പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയും ചർച്ച നടത്തി.

ബഹ്റൈനും ഈ രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യബന്ധങ്ങളുടെ ആഴവും, പൊതുവായ താൽപ്പര്യങ്ങൾ കൈവരിക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങളെ കുറിച്ചും ഇരുവരും ചർച്ച നടത്തി. ഗുദൈബിയ കൊട്ടാരത്തിലായിരുന്നു കൂടികാഴ്​ച. രാജ്യത്തി​​​െൻറ വികസനത്തിലും സാമ്പത്തിക പരിഷ്​ക്കരണത്തിലും പ്രധാനമന്ത്രി മികച്ച നയനിലപാടുകൾക്ക്​ നേതൃത്വം നൽകുന്നതിൽ കിരീടാവകാശി കൃതഞ്​ജത അറിയിച്ചു. സാമ്പത്തിക പരിഷ്​കരണത്തിനും ഭാവി പുരോഗതിക്കുമായി പദ്ധതികൾ രൂപം കൊടുക്കുന്നതിലും പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.