ബഹ്റൈന്‍ ഇ-^ഗവൺമെൻറ്​ അന്താരാഷ്ട്ര ഫോറം തുടങ്ങി

മനാമ: ബഹ്റൈന്‍ ഇ-ഗവൺമ​​െൻറ്​ അന്താരാഷ്ട്ര ഫോറത്തിന് തുടക്കമായി. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന ഫോറം റിട്​സ്​കാള്‍ട്ടന്‍ ഹോട്ടലിലാണ്​ നടക്കുന്നത്​. ഫോറം തുടര്‍ച്ചയായി ഒമ്പത് വര്‍ഷം നടത്താന്‍ സാധിക്കുന്നത് നേട്ടമാണെന്ന് മുഖ്യ സംഘാടകരായ ഐ.ടി-ടെലികോം ഉന്നതാധികാര സമിതി വ്യക്തമാക്കി. ഫോറത്തോടനുബന്ധിച്ച് ഈ മേഖലയിലെ പുതിയ പ്രവണതകള്‍ വ്യക്തമാക്കുന്ന എക്​സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്​. ഐ.ടി മേഖലയിലെ 20 ഓളം പ്രമുഖര്‍ ഫോറത്തില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്​. ഇതാദ്യമായി ഫോറത്തില്‍ മന്ത്രിതല സെഷനും ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.