മനാമ: ചെച്നയയുമായുള്ള ബന്ധം ശക്തമാക്കുന്നതിനും ‘ഗ്രോസ്നി’ പട്ടണത്തിെൻറ 200 ാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനുമായി യുവജന-കായിക കാര്യ സുപ്രീം കൗണ്‍സില്‍ വൈസ് ചെയര്‍മാനും ബഹ്റൈന്‍ അത്ലെറ്റിക് ഫെഡറേഷന്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫ ചെച്നിയയിലത്തെി. ചെച്നിയന്‍ പ്രസിഡൻറ് റമദാന്‍ അഹ്മദ് ഖദിറോവിെൻറ ക്ഷണ പ്രകാരമാണ് സന്ദര്‍ശനം. ഗ്രൂസ്നി വിമാനത്താവളത്തിലത്തെിയ അദ്ദേഹത്തെ പ്രസിഡൻറ് റമദാന്‍ ഖദിറോവിെൻറ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ചെച്നിയന്‍ പ്രധാനമന്ത്രി, മന്ത്രിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, റഷ്യയിലെ ബഹ്റൈന്‍ സ്ഥാനപതി അഹ്മദ് അബ്ദുറഹ്മാന്‍ അസ്സാആത്തി എന്നിവരും സ്വീകരണച്ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഒൗദ്യോഗിക സ്വീകരണ പരിപാടികള്‍ക്ക് ശേഷം പ്രസിഡന്‍റ് ഖദിറോവുമായി കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തുകയും ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും വിലയിരുത്തുകയും ചെയ്തു. ചെച്നിയ വിവിധ മേഖലകളില്‍ നേടിയെടുത്ത വളര്‍ച്ചയും പുരോഗതിയും അസൂയാര്‍ഹമാണെന്ന് ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. റമദാന്‍ ഖദിറോവിെൻറ നേതൃത്വത്തില്‍ രാജ്യത്തിന് കൂടുതല്‍ പുരോഗതിയും ക്ഷേമവും കൈവരിക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു.
ചെച്നിയയുടെ വികസനത്തിലും വളര്‍ച്ചയിലും ഖദിറോവിന്െൻറ കാഴ്ചപ്പാടുകളും നയങ്ങളും ഏറെ ശ്രദ്ധേയമാണെന്ന് ശൈഖ് ഖാലിദ് വ്യക്തമാക്കി. ബഹ്റൈനുമായി ബന്ധം ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിെൻറ ശ്രമങ്ങള്‍ക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. നേരത്തെ നടത്തിയ അദ്ദേഹത്തിെൻറ ബഹ്റൈന്‍ സന്ദര്‍ശനവും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയും ചര്‍ച്ചയും ഇതിന് ഗതിവേഗം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും വിലയിരുത്തി. കൂടുതല്‍ ആയുരാരോഗ്യത്തോടെ രാജ്യത്തിെൻറ ഭാസുരമായ ഭാവിക്കായി പ്രവര്‍ത്തിക്കാന്‍ ഖദിറോവിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തനിക്ക് നല്‍കിയ ഊഷ്മള സ്വീകരണത്തിന് ഖദിറോവിന് ശൈഖ് ഖാലിദ് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.