ഹൃദയാഘാതം: ഹോട്ടൽ ജീവനക്കാരനായ മലയാളി മരിച്ചു

മനാമ: ഹൃദയാഘാതത്തെ തുടർന്ന്​ മലയാളിയായ ഹോട്ടൽ ജീവനക്കാരൻ മരിച്ചു. കണ്ണൂർ പിണറായി സ്വദേശി ഇസ്​മായിൽ (46) ആണ്​ ​ മരിച്ചത്​. ഇന്നലെ വൈകുന്നേരം അഞ്ചോടെ ടുബ്ലിയിലെ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. തുടർന്ന്​ ടുബ്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സലാം മമ്പാട്ടുമൂലയുടെ നേതൃത്വത്തിൽ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി അംഗങ്ങൾ സ്ഥലത്തെത്തി. രേഖകൾ ശരിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.