മനാമ : ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി നവംബർ 23 ന് സൽമാനിയ കെ. സി. എ ഓഡിറ്റോറിയത്തിൽ കോഴിക്കോട് ഫെസ്റ്റ് നടത്തും. ഇതിെൻറ ലോഗോ പ്രകാശനം ഒഐസിസി ഓഫീസിൽ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡൻറ് ജമാൽ കുറ്റിക്കാട്ടിെൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം നിർവഹിച്ചു. മയ്യഴി സ്വാതന്ത്യ സമര സേനാനി കെ. കെ. കുമാരൻ ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. കോഴിക്കോട് ഫെസ്റ്റിൽ ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്, കെ എസ്. യു സംസ്ഥാന പ്രസിഡൻറ് കെ. എം. അഭിജിത് എന്നിവർ പെങ്കടുക്കും.
കഴിഞ്ഞ പ്രളയ കാലത്ത് കെപിസിസി പ്രഖ്യാപിച്ച ഭവന നിർമ്മാണ പദ്ധതിയിൽ കോഴിക്കോട്ടു നിർമ്മിച്ചു നൽകുന്ന രണ്ടുവീടുകളുടെ തുക യോഗത്തിൽ കൈമാറും. സമ്മേളനത്തോടനുബന്ധിച്ചു ഒ.ഐ.സി.സി കലാ വിഭാഗം നടത്തുന്ന ഇശൽ വിരുന്ന് ഉണ്ടായിരിക്കും. ദേശീയ കമ്മിറ്റി പ്രസിഡൻറ് ബിനു കുന്നന്താനം, കോഴിക്കോട് ജില്ലയുടെ ഭാരവാഹികളായ ഗഫൂർ ഉണ്ണികുളം, പ്രോഗ്രാം കൺവീനർ കെ സി ഷമീം നടുവണ്ണൂർ , ജനറൽ സെക്രട്ടറി ബിജിബാൽ ഫിനാൻഷ്യൽ കൺവീനർ ഷാഹിർമലയോൽ, ജാലിസ്, രവി പേരാമ്പ്ര, രഞ്ജൻ കച്ചേരി, റജിത്ത്, അസൈനാർ, ശ്രീജിത്ത് പനായി, ഫൈസൽ പട്ടാണ്ടി, റഷീദ് , പി രക്ഷാധികാരികളായ അഷറഫ് അൽ മർവ, രവി സോള ,ലത്തീഫ് ആയഞ്ചേരി, എന്നിവർ ലോഗോ പ്രകാശന യോഗത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ജമാൽ കുറ്റികാട്ടിൽ 39170433. ബിജു ബാൽ 39130953 . ഷമീം കെ, സി, നടുവണ്ണൂർ 34081717 .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.