സാധു കൊച്ചുകുഞ്ഞു ഉപദേശി സംഗീത സായാഹ്നം

മനാമ: ബഹ്‌റൈന്‍ മാര്‍ത്തോമ്മാ പാരീഷ്‌ ഇടവക മിഷ​​​െൻറയും ചര്‍ച്ച് ക്വയറി​​​െൻറയും സംയുക്താഭിമുഖ്യത്തില്‍ സാധു കൊച്ചുകുഞ്ഞു ഉപദേശി സംഗീത സായാഹ്നം ഇന്ന്​ വൈകിട്ട് നടത്തും. പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയില്‍ ജനിച്ച, മാര്‍ത്തോമ്മാ സഭയിലെ സുവിശേഷ പ്രഘോഷകനായിരുന്ന മൂത്താംപാക്കല്‍ സാധു കൊച്ചുകുഞ്ഞ് ഉപദേശി ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധികളിലും ദൈവത്തെ പാടി സ്​തുതിക്കുന്ന ഗാനങ്ങള്‍ രചിച്ച് അനേകര്‍ക്ക് ആശ്വാസമായി എന്നത്​ ചരിത്ര പ്രാധാന്യമുള്ളതാണെന്ന്​ സംഘാടകർ പറഞ്ഞു.

ദുഃഖത്തി​​​െൻറ പാന പാത്രം, എ​​​െൻറ ദൈവം മഹത്വത്തില്‍, ക്രൂശിന്മേല്‍ ക്രൂശിന്മേല്‍, എ​​​െൻറ സമ്പത്തെന്നു ചൊല്ലുവാന്‍, എ​​​െൻറ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തുടങ്ങി അനേകം ഗാനങ്ങള്‍ ഇന്നും തലമുറകള്‍ ഏറ്റുപാടുന്നുണ്ട്​. സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ജീവിതാനുഭവങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഈ സംഗീത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ പറഞ്ഞു. വൈകിട്ട് ആറിന്​ സനദിലുള്ള മാര്‍ത്തോമ്മാ കോപ്ലക്‌സിലാണ് പരിപാടി. അദ്ദേഹത്തി​​​െൻറ ഉദാത്തമായ ജീവിതം അടുത്തറിയാന്‍ ഉതകുന്ന ഡോക്കുമ​​െൻററിയുടെ പ്രദര്‍ശനവും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ 39476838, 39031542 എന്നീ നമ്പരുകളില്‍ നിന്ന്​ ലഭിക്കും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.