ഒ​.െഎ.സി.സി ഗാന്ധിജയന്തി ആചരിച്ചു

മനാമ : ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒ.ഐ.സി.സി ഓഫീസിൽ നടത്തിയ മഹാത്മാഗാന്ധിയുടെ 150 ാം ജന്മദിനാഘോഷവും, പുഷ്​പാർച്ചനയും, മയ്യഴിയുടെ സ്വാതന്ത്ര്യ സമര സേനാനി കെ. കെ. കുമാരൻ ഉത്ഘാടനം ചെയ്​തു. മഹാത്മജി ത​​​െൻറ ജീവിതം തന്നെയാണ് ലോകത്തിനു സന്ദേശമായി നൽകിയതെന്ന്​ അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു നാളുകളായി നടന്നു വരുന്ന സംഭവവികാസങ്ങൾ വളരെ വേദനിപ്പിക്കുന്നവയാണ്. ജനങ്ങളെ പരസ്​പരം ശത്രുക്കൾ ആക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു, ഇതിനെതിരെ ജനങ്ങൾ ഉണരണം. ഫ്രഞ്ച് കോളനി ആയിരുന്ന മയ്യഴിയുടെ വിമോചനത്തിന് വേണ്ടി നടത്തിയ സമരങ്ങൾ യോഗത്തിൽ അദ്ദേഹം അനുസ്​മരിച്ചു. മുൻ മുഖ്യമന്ത്രി കെ. കരുണാകരനാണ്​ തങ്ങൾക്ക് വേണ്ട അംഗീകാരങ്ങളും, ആനുകൂല്യങ്ങളും നൽകി ആദരിച്ചതെന്നും കുമാരൻ പറഞ്ഞു.

ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ്​ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യ പ്രഭാഷണം നടത്തി, ദേശീയ ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, വൈസ് പ്രസിഡൻറുമാരായ ലത്തീഫ് ആയംചേരി, രവി കണ്ണൂർ, മഹിളാ കോൺഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറി ബിനി അനിൽ, ദേശീയ ട്രഷറർ അഷ്‌റഫ്‌ അൽ മർവ, സെക്രട്ടറിമാരായ മാത്യൂസ് വാളക്കുഴി, ജവാദ് വക്കം, എം. ഡി. ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിന് ജില്ലാ പ്രസിഡൻറുമാരായ ജമാൽ കുറ്റിക്കാട്ടിൽ, നിസാമുദ്ദീൻ തൊടിയൂർ, ഷിബു എബ്രഹാം, വനിതാ വിംഗ് പ്രസിഡൻറ്​ ഷീജ നടരാജ്‌, ജില്ലാ ജനറൽ സെക്രട്ടറി മാരായ സൽമാനുൽ ഫാരിസ്, ബിജുബാൽ, അനിൽ കൊല്ലം, ജോർജ് വർഗീസ്, യൂത്ത് വിംഗ് ഭാരവാഹികളായ സുനിൽ ചെറിയാൻ, ഷമീം നടുവണ്ണൂർ, നിസാർ പാലക്കാട്‌, ജാലീസ്, ഫിറോസ് അറഫ, ആകിഫ് നൂറ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.