മനാമ: ബഹ്റൈെൻറ വളര്‍ച്ചയിലും പുരോഗതിയിലും അയല്‍ രാഷ്ട്രങ്ങളുടെ പരിധിയില്ലാത്ത പിന്തുണയും പ്രോല്‍സാഹനവും ലമതിക്കാനാവാത്തതാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. സൗദി, കുവൈത്ത്, യു.എ.ഇ ധനകാര്യ മന്ത്രിമാരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സന്ദര്‍ഭങ്ങളില്‍ ഈ മൂന്ന് രാജ്യങ്ങളും ബഹ്റൈന് നല്‍കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായവും പിന്തുണയും രാജ്യത്തിന് ഏറെ കരുത്ത് പകര്‍ന്നിട്ടുണ്ട്. സൗദി, കുവൈത്ത്, യു.എ.ഇ മന്ത്രിമാര്‍ അതാത് രാജ്യങ്ങളിലെ ഭരണാധികാരികളുടെ ഹമദ് രാജാവിനുള്ള അഭിവാദ്യങ്ങള്‍ കിരീടാവകാശിക്ക് കൈമാറി.
ഗുദൈബിയ പാലസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ സൗദി ധനകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ജദ്ആന്‍, യു.എ.ഇ ധനകാര്യ സഹമന്ത്രി ഉബൈദ് ബിന്‍ ഹമീദ് അല്‍തായിര്‍, കുവൈത്ത് ധനകാര്യ സഹമന്ത്രി ഡോ. നായിഫ് ബിന്‍ ഫലാഹ് അല്‍ ഹജ്രിഫ്, ബഹ്റൈന്‍ ധനകാര്യ മന്ത്രി ൈശഖ് അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, ഉപ പ്രധാനമന്ത്രിമാരായ ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ, ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ, ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ എന്നിവര്‍ പങ്കെടുത്തു. അയല്‍ രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കാനും പരസ്പര സഹകരണത്തോടെ മേഖലയില്‍ സമാധാനവും ശാന്തിയും സാധ്യമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.