സഹായിച്ചവർക്ക്​ നന്ദി പറഞ്ഞ്​ വിനോദ്​ കുമാർ നാട്ടിലേക്ക്​ മടങ്ങി

മനാമ: ബഹ്​റൈൻ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ കാരുണ്യത്തിലൂടെ ദുരിതജീവിതത്തിന്​ അറുതിയായ ആലപ്പുഴ സ്വദേശി വിനോദ്​കുമാർ (65) ഇന്നലെ നാട്ടിലേക്ക്​ മടങ്ങി. ​സാമ്പത്തിക പ്രശ്​നത്തിൽ യാത്രാനിരോധനം ഏർപ്പെടുത്തപ്പെട്ടതും രോഗവും പട്ടിണിയുമുൾപ്പെടെയുള്ള വിഷയങ്ങളാൽ വലഞ്ഞിരുന്ന വിനോദി​​​​െൻറ ജീവിതം സാമൂഹിക മാധ്യമങ്ങളിൽ വഴിയാണ്​ പുറംലോകത്തി​​​​െൻറ ശ്രദ്ധയിൽ എത്തിയത്​. ഇതിനെ തുടർന്ന്​ പത്രങ്ങൾ വിനോദ്​കുമാറി​​​​െൻറ ജീവിതം പ്രാധാന്യത്തോടെ റിപ്പോർട്ട്​ ചെയ്യുകയായിരുന്നു. ഇതോടെയാണ്​ ബഹ്​റൈൻ പ്രാധാനമന്ത്രിയുടെ ശ്രദ്ധയിൽ ഇൗ വിഷയം എത്തിയതും എത്രയുംവേഗം വിനോദ്​ക​ുമാറിനെ നാട്ടിലെത്തിക്കാനുള്ള നടപടിക്ക്​ അദ്ദേഹം ഉത്തരവിട്ടതും. ഇതിനെ ത​ുടർന്ന്​ രണ്ടാഴ്​ചക്കുള്ളിൽ അദ്ദേഹത്തിന്​ നാട്ടിലേക്ക്​ പോകാനും കഴിഞ്ഞു.

ബഹ്​റൈൻ പ്രധാനമന്ത്രിക്കും രാജകുടുംബത്തിനും സഹായിച്ച മലയാളികൾക്കും എല്ലാം നന്ദി പറഞ്ഞാണ്​ വിനോദ്​കുമാർ വിമാനം കയറിയത്​. അദ്ദേഹത്തി​​​​െൻറ വിഷയം സമൂഹത്തി​​​​െൻറ മുന്നിലെത്തിച്ച തിരുവനന്തപുരം സ്വദേശി ഷിജുവേണ​ുഗോപാൽ വിമാനത്താവളത്തിൽ യായ്രയാക്കാൻ എത്തിയിരുന്നു. നിർഭാഗ്യങ്ങളുടെ കഥനങ്ങളാണ്​ വിനോദ്​കുമാ​​​​െൻറ ഇതുവരെയുള്ള ജീവിതം. ഇതിനാണ്​ താത്​ക്കാലികമായെങ്കിലും മോചനം ലഭിച്ചിരിക്കുന്നത്​. മധ്യവർഗ കുടുംബത്തിൽ ജനിക്കുകയും ഗണിതശാസ്​ത്രത്തിൽ ബിരുദം നേടുകയും ചെയ്​ത വ്യക്തിയാണ്​ വിനോദ്​.

വളരെ ചെറുപ്പത്തിൽ ബോംബെയിൽ ജോലി ലഭിക്കുകയും ചെയ്​തു. എങ്കിലും തുടർന്നുള്ള പല സംഭവങ്ങളും ഇദ്ദേഹത്തിന്​ ആഘാതങ്ങളായി. അച്​ഛൻ ബോംബെയിൽ സൈനിക ഒാഫീസറും അമ്മ നാട്ടിൽ ഹൈസ്​കൂൾ അധ്യാപികയുമായിരുന്നു. ആലപ്പുഴ എസ്​.ബി കോളജിൽ നിന്ന്​ 1974 ൽ ഗണിതശാസ്​ത്ര ബിരുദമെടുത്തശേഷം ബോംബെയിലേക്ക്​ പോയി ഒരു കമ്പനിയിൽ ജോലി നേടി. ഒരു വർഷം കഴിഞ്ഞപ്പോൾ കുടുംബപ്രശ്​നങ്ങൾ കാരണം വിനോദി​​​​െൻറ അച്​ഛൻ നാടുവിട്ടുപോയതാണ്​ വിനോദിനെ നിരാശപ്പെടുത്തിയത്​. അച്​ഛനെ കുറിച്ച്​ പലയിടങ്ങളിലും അന്വേഷണങ്ങളും നടത്തിയെങ്കിലും അദ്ദേഹത്തിന്​ എന്തുസംഭവിച്ചു ഇപ്പോഴും അറിവില്ല. അച്​ഛനെ കാണാനായതിനുശേഷം 13 വർഷം കഴിഞ്ഞ്​ നാട്ടിലെത്തി വിനോദ്​ വിവാഹം കഴിച്ചു. 15 ദിവസം ഒരുമിച്ച്​ താമസിച്ചശേഷം ഗൾഫിലേക്ക്​ വ​ന്നെങ്കിലും ചില കുടുംബപ്രശ്​നങ്ങൾ തലപ്പൊക്കിയതോടെ വീണ്ടും ദുർവിധിയുടെ ഇരയായി.

അതി​​​​െൻറ പേരിൽ 21 വർഷങ്ങൾക്കുശേഷമാണ്​ ഭാര്യയെ കാണാൻ പറ്റിയത്​. ഭാര്യ സുധർമ്മയെ ബഹ്​റൈനിലേക്ക്​ കൊണ്ടുവന്നു നാല്​ വർഷം സന്തോഷത്തോടെ ജീവിച്ചു. തുടർന്ന്​ നാട്ടിലേക്ക്​ പോകണമെന്ന ഭാര്യയുടെ ആഗ്രഹ​ം കാരണം അവരെ നാട്ടിൽ അവരുടെ ബന്​ധുവി​​​​െൻറ വീട്ടിലാക്കി തിരിച്ചുവന്നു. ബഹ്​റൈനിൽ ത​​​​െൻറ തൊഴിലുടമയുമായുള്ള ചില കോടതി കേസുകൾ ഉണ്ടായപ്പോൾ വീണ്ടും ജീവിതം മാറി മറിഞ്ഞു. ഒടുവിൽ മാസങ്ങൾക്ക്​ മു​െമ്പ തൊഴിൽ നഷ്​ടപ്പെട്ടതും ഫോൺ കമ്പനിയിൽ നിന്നുള്ള സാമ്പത്തിക ഇടപാടി​​​​െൻറ ​േപരിൽ യാത്രാനിരോധനം വന്നതും വിനോദി​​​​െൻറ ജീവിതം കൂടുതൽ കഷ്​ടപ്പാടിലാക്കുകയായിരുന്നു.

പട്ടിണിയും അലച്ചിലും കാരണം പ്രകൃതാവസ്ഥയിലായ വിനോദിന്​ ഒടുവിൽ നൻമയുള്ള നിരവധിപേരുടെ ഇടപെടലാണ്​ താങ്ങായത്​. ജൻമനാട്ടിലേക്ക്​ തിരിച്ചപ്പോഴും തനിക്ക്​ കയറി ചെല്ലാൻ ഒരു വീടില്ല എന്ന സങ്കടം ഇദ്ദേഹത്തിനുണ്ട്​. മുമ്പ്​ നാട്ടിൽപോയപ്പോൾ ലോഡ്​ജ്​ മുറിയിലാണ്​ താമസിച്ചിരുന്നതെന്നും ഇദ്ദേഹം ‘ഗൾഫ്​ മാധ്യമ’ത്തോട്​ വെളിപ്പെടുത്തി. ഭാര്യക്കൊപ്പം ഇനിയുള്ള കാലം സമാധാനത്തോടെ എവിടെയെങ്കിലും കഴിയണം. ത​​​​െൻറ ചികിത്​സ നടത്തണം. എന്നാൽ ഇതിനുള്ള സാമ്പത്തിക​മൊന്നും ഇല്ല. എന്തുചെയ്യണമെന്ന്​ അറിയാത്ത അവസ്ഥയാണ്​. വിനോദ്​കുമാറി​​​​െൻറ വാക്കുകളിൽ സങ്കടം കുരുങ്ങിക്കിടക്കുന്നു. വിനോദ്​ക​ുമാറി​​​​െൻറ ഭാര്യ അവരുടെ ബന്​ധുവീടിലാണ്​ താമസം. ഇൗ ദമ്പതികൾക്ക്​ മക്കളില്ല.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.