ബഹ്​റൈനിൽ അന്താരാഷ്​ട്ര കന്നട സാഹിത്യ സമ്മേളനം ഒക്​ടോബർ അഞ്ച് മുതൽ

മനാമ: കന്നട ബഹ്​റൈൻ അന്താരാഷ്​ട്ര കന്നട സാഹിത്യ സമ്മേളനം ഒക്​ടോബർ അഞ്ച്​, ആറ്​ തിയ്യതികളിലായി സംഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ച​ു. കന്നട സാഹിത്യ പരിഷത്ത്​ ബംഗളൂരു, കന്നട യൂനിവേഴ്​സിറ്റി ഹംപി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനം കർണ്ണാടക സാംസ്​കാരിക മന്ത്രി ഡോ.ജയമാല ഉദ്​ഘാടനം ചെയ്യും.

ബംഗളൂരു കന്നട സാഹിത്യ പരിഷത്​ പ്രസിഡൻറ്​ ഡോ.മനു ബലിഗർ അധ്യക്ഷത വഹിക്കും. കർണ്ണാടക നഗരവികസന, ഭവന മന്ത്രി യു.ടി ഖാദർ, കന്നട ചലച്ചിത്രനടൻ അരുൺ സാഗർ എന്നിവർ അതിഥികളായി പ​െങ്കടുക്കും. ഗുദൈബിയ ഇന്ത്യൻ ക്ലബിലാണ്​ സാഹിത്യ സമ്മേളനം നടക്കുക. ഇതാദ്യമായാണ്​ ബഹ്​റൈനിൽ വിപുലമായ രീതിയിൽ കന്നട സാഹിത്യ സമ്മേളനം നടത്തുന്നത്​. പ്രദീപ്​ ഷെട്ടി, കിരൺ ഉപാധ്യായ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്​ധിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.