മനാമ: അന്താരാഷ്ട്ര റൂറിസ ദിനത്തോടനുബന്ധിച്ച് ഹോസ്പിറ്റാലിറ്റി രംഗത്തെ മികച്ച സ്ഥാപനമായ ‘വിറ്റേല്‍’ കോളജ് ഉദ്ഘാടനം ചെയ്തു. വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അസ്സയാനിയാണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്. ബഹ്റൈന്‍ ടൂറിസം ആൻറ് എക്സിബിഷന്‍ അതോറിറ്റി സംഘടിപ്പിച്ച ചടങ്ങ് ജസ്റയിലെ കോളജ് കേന്ദ്രത്തിലായിരുന്നു.
പരിപാടിയില്‍ ബഹ്റൈന്‍ ടൂറിസം ആന്‍റ് എക്സിബിഷന്‍ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് ഖാലിദ് ബിന്‍ ഹമൂദ് ആല്‍ ഖലീഫ, ജി.സി.സി രാഷ്ട്രങ്ങളിലെ അംബാസഡര്‍മാര്‍, കോളജില്‍ പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കാളികളായി. ബഹ്റൈനിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടാക്കാനും കഴിവുറ്റ തദ്ദേശീയ തൊഴില്‍ ശക്തിയെ വളര്‍ത്തിക്കൊണ്ടുവരാനും ഇത് വഴിയൊരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ടൂറിസം മേഖലയില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രതീക്ഷയുണര്‍ത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.