കെ. സി. ഇ. സി ബൈബിള്‍ ക്വിസ് മത്സരം നടത്തി

മനാമ: ബഹ്​റൈനിലെ എക്യൂമിനിക്കല്‍ സഭകളുടെ കുട്ടായ്​മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ (കെ.സി. ഇ. സി.) അംഗങ്ങളായ പള്ളികളെയും അസോസിയേഷനേയും പങ്കെടുപ്പിച്ച്​ മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ബൈബിള്‍ ക്വിസ് മത്സരം നടത്തി. ബഹ്​റൈൻ സ​​െൻറ്​ പോള്‍സ് മാര്‍ത്തോമ്മ പാരീഷില്‍ നടത്തിയ മത്സരത്തില്‍ ബഹ്​റൈൻ സൗത്ത് കേരളാ സി. എസ്​. ഐ. പാരീഷ് ഒന്നാം സ്ഥാനത്തും ബഹ്​റൈൻ സ​​െൻറ്​ പീറ്റേഴ്​സ്​ യാക്കോബായ പള്ളി രണ്ടാം സ്ഥാനത്തും, ബഹ്​റൈന്‍ സ​​െൻറ്​ പോള്‍സ് മാര്‍ത്തോമ്മാ പാരീഷ്‌ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് മാസ്റ്റര്‍ ഷിജു കെ. ഉമ്മന്‌ കെ. സി. ഇ. സി. യുടെ ഉപഹാരം പ്രസിഡൻറ്​ റവ. ഫാദര്‍ നെബു ഏബ്രഹാം നല്‍കി. കോഡിനേറ്റര്‍ റവ. റെജി പി. ഏബ്രഹാം സ്വാഗതവും ജനറൽ സെക്രട്ടറി ജീസൺ ജോര്‍ജ് നന്ദിയും അര്‍പ്പിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT