മനാമ: സര്‍ക്കാരിെൻറ പ്രവര്‍ത്തനച്ചെലവ് കുറക്കുന്നതിനുള്ള നടപടികളെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അധ്യക്ഷത വഹിച്ചു. വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പ്രവര്‍ത്തനച്ചെലവ് കുറക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വാണിജ്യ-വ്യവവസായ-ടൂറിസം മന്ത്രി സമര്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം സ്വീകരിക്കുന്ന ഹൃസ്വകാല, ദീര്‍ഘ കാല പദ്ധതികളാണ് കാബിനറ്റിന് മുന്നില്‍ വെച്ചത്.
ആവര്‍ത്തിനച്ചെലവുകള്‍ 68 ശതമാനം കുറക്കുന്നതിന് ഇത് വഴി സാധ്യമാകുമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ചെലവ് കുറക്കുന്നതിന് നിലവിലുള്ള രീതിയും ഭാവി പദ്ധതികളും ഓരോ മന്ത്രാലയങ്ങളും പഠിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ടൂബ്ലി, ബിലാദുല്‍ ഖദീം, സല്‍മാനിയ, തഷാന്‍, ഗലാലി, മുഹറഖ് എന്നിവിടങ്ങളില്‍ പൊതുജനോപകാരപ്രദമായ പദ്ധതികള്‍ക്കായി സ്ഥലം അക്വയര്‍ ചെയ്യാന്‍ കാബിനറ്റ് അംഗീകാരം നല്‍കി. റോഡ് വികസനം, പാര്‍ക്കിങ് ഏരിയ നിര്‍മാണം തുടങ്ങിയവക്കാണ് സ്ഥലം ഏറ്റെടുക്കുക. ഇതുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. മുഹറഖ് പഴയ സൂഖിനോടനുബന്ധിച്ച് കൂടുതല്‍ പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്താനും അദ്ദേഹം നിര്‍ദേശിച്ചു.
ഇതിനായി മള്‍ട്ടി കാര്‍ പാര്‍കിങ് കെട്ടിടം പണിയാനും തീരുമാനിച്ചു. അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമ നിര്‍മാണം നടത്താന്‍ കാബിനറ്റ് തീരുമാനിച്ചു. ഇതില്‍ നാല് അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ ബഹ്റൈന്‍ കോടതിയില്‍ തീര്‍പ്പ് കല്‍പിക്കാന്‍ സാധിക്കും. കൂട്ടക്കൊല, യുദ്ധം, അതിക്രമം, മനുഷ്യര്‍ക്കെതിരെയുള്ള കൈയേറ്റം തുടങ്ങിയവയാണിത്. സാമൂഹിക ക്ഷേമത്തില്‍ വിദ്യാഭ്യാസത്തിെൻറ പങ്കുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോര്‍ട്ട് കാബിനറ്റ് ചര്‍ച്ച ചെയ്തു. സാമൂഹിക വളര്‍ച്ചയിലും ക്ഷേമത്തിലും വിദ്യാഭ്യാസ മേഖലയുടെ പങ്കില്‍ മേഖലയിലെ രാഷ്ട്രങ്ങള്‍ക്കിടയില്‍ ബഹ്റൈന്‍ 2011ല്‍ 12 ാം സ്ഥാനത്തായിരുന്നത് 2018ല്‍ നാലാം സ്ഥാനത്തായി നില മെച്ചപ്പെടുത്താന്‍ സാധിച്ചത് നേട്ടമാണെന്നും വിലയിരുത്തി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.