സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ ബഹ്റൈന്‍ മുന്നില്‍

മനാമ: സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ ബഹ്റൈന്‍ മുന്നിലാണെന്ന് ശൂറ കൗണ്‍സില്‍ രണ്ടാം ഉപാധ്യക്ഷ ജമീല അലി സല്‍മാന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര പാര്‍ലമ​​െൻറ്​ യൂണിയന്‍ സംഘടിപ്പിച്ച ഫോറത്തില്‍ ബഹ്റൈന്‍ പ്രതിനിധി സംഘത്തെ നയിച്ച്​ എത്തിയതായിരുന്നു അവര്‍. രാജ്യത്തെ ഭരണ ഘടന സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശൂറ കൗണ്‍സില്‍, പാര്‍ലമ​​െൻറ്​, ഗവൺമ​​െൻറ്​ ഒൗദ്യോഗിക അതോറിറ്റികള്‍, വനിതാ സുപ്രീം കൗണ്‍സില്‍ എന്നിവ സ്ത്രീകളുടെ ഉന്നമനത്തിനാവശ്യമായ നിയമങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിച്ചിട്ടുണ്ട്. സുസ്ഥിര വികസന വഴിയിലെ ശക്തമായ മുന്നേറ്റമാണ് ഇത് വഴി സാധിച്ചത്. സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിനും സ്ത്രീ-പുരുഷ അവസര സമത്വം കൈവരിക്കുന്നതിനും അര്‍ഥപൂര്‍ണമായ ശ്രമങ്ങളുണ്ടായിട്ടുണ്ട്. അവസര സമത്വം ഒൗദാര്യമായി കാണാതെ അവകാശമായി വകയിരുത്താന്‍ സാധിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.