ഡോണ ആദ്യ കുർബ്ബാന ആഘോഷത്തിന് വേണ്ടി സ്വരുക്കൂട്ടിയ 5000 രൂപ നാടിന്​ നൽകി

മനാമ: ആദ്യ കുർബ്ബാന ആഘോഷത്തിന് വേണ്ടി സ്വരുക്കൂട്ടി വെച്ച അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി മലയാള വിദ്യാർഥിനി. ബഹ്​റൈൻ ഏഷ്യൻ സ്​കൂളിലെ അഞ്ചാം ക്ലാസ്​ വിദ്യാർഥി ഡോണ വിപിനാണ്​ തുക നാടിനുവേണ്ടി സമർപ്പിച്ചത്​. ടി.വി.യിലും പത്രങ്ങളിലുംകൂടെ കണ്ട പ്രളയ ദുരന്ത കാഴ്ച ഡോണയുടെ മനസ്സിനുണ്ടാക്കിയ വേദനയാണ്​ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ പ്രേരിപ്പിച്ചത്.

ഡോണ, സഫീർ ലിഫ്റ്റി​​​െൻറ മാനേജിംഗ്‌ പാർട്ടണറായ വിപിൻ ദേവസ്യയുടെ മകളാണ്. ഉമ്മൽ ഹസ്സം ബാങ്കോക്ക് റസ്റ്റാറണ്ട് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രതിഭ ബഹ്​റൈൻ മുതിർന്ന നേതാവും, ലോക കേരളസഭ അംഗവുമായ സി.വി.നാരായണന് ഡ്രാഫ്റ്റ് കൈമാറി. പ്രതിഭ നേതാക്കളായ ശ്രീജിത്, മഹേഷ്.ജോയി വെട്ടിയാടൻ, റാം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഷൈൻ ജോയ് സ്വാഗതമാശംസിച്ച ചടങ്ങിന് വിപിൻ ദേവസ്യ നന്ദി പ്രകാശിപ്പിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.