ദുരിതാശ്വാസത്തിലേക്ക് ബഹ്‌റൈന്‍ കെ.എം.സി.സി കൈത്താങ്

മനാമ: മഹാപ്രളയത്തില്‍ സര്‍വ്വതും നഷ്ടപെട്ടവര്‍ക്കായി സംസ്ഥാന മുസ്​ലീംലീഗ് സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്ക് കെ.എം.സി.സി ബഹ്‌റൈ​​​െൻറ വിഹിതം മുസ്​ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്​ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡൻറ്​ എസ്.വി ജലീല്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. മുസ്​ലീം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, സൗദി കെ. എം.സി.സി പ്രസിഡൻറ്​ കെ.പി മുഹമ്മദ് കുട്ടി, ഖത്തര്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന വൈസ്പ്രസിഡൻറ്​ ടി.പി മുഹമ്മദലി, സെക്രട്ടറിമാരായ മൊയ്ദീന്‍കുട്ടി, കെ പി മുസ്തഫ, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻറ്​ അസ്‌ലം വടകര എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.