മനാമ: ജനസാഗരം തീർത്ത് ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പാലക്കാട് ഫെസ്റ്റ്. നവകേരള സൃഷ്ടിക്കായ് നമുക്ക് കൈകോർക്കാം എന്ന ശീർഷകത്തിലാണ് ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഫെസ്റ്റ് സംഘടിപ്പിച്ചത്. സൽമാനിയ കെ.സി.എ ഓഡിറ്റോറിയത്തിൽ നടന്ന പാലക്കാട് ഫെസ്റ്റ് വി.ടി ബൽറാം ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജോജി ലാസർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു. ഫാത്തിമ അൽ മൻസൂരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈനിലെ സാമൂഹ്യ ,സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു .
ചടങ്ങിൽ പാലക്കാട് ജില്ലയിൽ നിന്ന് പ്രവാസ ലോകത്ത് മികവ് തെളിയിച്ച വ്യക്തികൾക്ക് എക്സലൻസ് അവാർഡുകൾ വി.ടി ബൽറാം എം.എൽ.എ സമ്മാനിച്ചു.
സുബൈർ ട്രേഡിങ്ങ് കമ്പനി എം.ഡി സുബൈർ തടത്തിലകത്ത്, അബ്ദുൽ ഗഫൂർ പുതുപ്പറമ്പിൽ എന്നിവരാണ് അവാർഡുകൾ ഏറ്റു വാങ്ങിയത്.
മഹാപ്രളയ ദുരന്തത്തിന് ശേഷം അതിജീവനത്തിെൻറ പാതയിൽ മുന്നോട്ട് പോവുന്ന കേരളത്തിന് കൈത്താങ്ങായി ബഹ്‌റൈൻ ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി പ്രളയ ബാധിതർക്ക് പ്രഖ്യാപിച്ച വീടിെൻറ ആദ്യ ഗഡു ചടങ്ങിൽ വി.ടി ബൽറാം എം.എൽ.എക്ക് കൈമാറി. പ്രളയത്തിൽ വീട് നഷ്‌ടമായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുവാനുള്ള ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ തീരുമാനം ശ്ലാഘനീയമാണെന്ന് എം.എൽ.എ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. അമാദ് ഗ്രൂപ്പ് എം.ഡി പമ്പാവാസൻ നായർ, ബ്രോഡൻ കോൺട്രാക്ടിങ് കമ്പനി എം .ഡി ഡോ . കെ .എസ് മേനോൻ,ഷിഫ അൽ ജസീറ മെഡിക്കൽ സെൻറർ സി.ഇ.ഒ ഹബീബ് റഹ്മാൻ, ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം,ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ട്രഷറർ അഷ്‌റഫ് മർവ,പാലക്കാട് അസോസിയേഷൻ ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ,പാലക്കാട് ഫെസ്റ്റ് ജനറൽ കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ,കെ.സി.എ പ്രസിഡൻറ് സേവി മാത്തുണ്ണി എന്നിവർ സംസാരിച്ചു.
ഫ്രാൻസിസ് കൈതാരത്ത്,ഗഫൂർ കൈപ്പമംഗലം,ഒഐസിസി ഗ്ലോബൽ സെക്രട്ടറിമാരായ സന്തോഷ് കാപ്പിൽ,കെസി ഫിലിപ്പ്, ദേശീയ ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, വനിത വിഭാഗം പ്രസിഡൻറ് ഷീജ നടരാജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് അറേബ്യൻ മെലഡീസ് കലാകാരൻമാർ അവതരിപ്പിച്ച സംഗീത വിരുന്ന് ചടങ്ങിന് മാറ്റ് കൂട്ടി. ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഭാരവാഹികളായ അനസ്, സുലൈമാൻ,ഷാക്കിർ തൃത്താല, ഷഫീഖ് തൃത്താല, ഗഫൂർ തൃത്താല, രതീഷ്, സുനിൽ, ഹുസൈൻ കൈക്കുളം, വിനോദ്, നിഖിത വിനോദ്, നിഷ ബോബി, നജു ഗഫൂർ, സെഫി നിസാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഒഐസിസി പാലക്കാട് ജില്ല സെക്രട്ടറി ഷാജി ജോർജ് ചടങ്ങിന് നന്ദി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.