വി.ടി.ബൽറാമിന് കെ.എം.സി.സി സ്വീകരണം നൽകി

മനാമ: ഹ്രസ്വസന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ തൃത്താല എം.എൽ.എ. വി.ടി.ബൽറാമിന് ബഹ്‌റൈൻ കെ.എം.സി.സി. സ്വീകരണം നൽകി കേരളത്തിൽ പ്രളയബാധിതരെ സഹായിക്കാൻ കെ.എം.സി.സി യുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ ബൽറാം സന്തുഷ്​ടി രേഖപെടുത്തി. ആക്​ടിങ് പ്രസിഡൻറ്​ ഗഫൂർ കൈപ്പമംഗലം അധ്യക്ഷതവഹിച്ചു. ഒ.ഐ.സി. സി നേതാക്കളായ സൽമാനുൽ ഫാരിസ്, നിസാർ കുന്നംകുളത്തിങ്കൽ, ജോജിലാസർ കൂടാതെ കെ.എം.സി.സി.സി സംസ്ഥാന, ജില്ലാ നേതാക്കളായ പി.വി.സിദ്ദീഖ്, റഫീഖ് തോട്ടക്കര, ശറഫുദ്ദീൻ മാരായമംഗലം, സി.പി. മുഹമ്മദലി പൊട്ടച്ചിറ, ശംസുദ്ദീൻ വെന്നിയൂർ, റഷീദ് ആറ്റൂർ, നിസാർ ഉസ്​മാൻ, അൻവർ തറമ്മൽ, ആഷിഖ് മേഴത്തൂർ, നൗഷാദ് പുതുനഗരം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
ശംസുദ്ദീൻ വെള്ളിക്കുളങ്ങര സ്വാഗതവും, കെ.കെ.സി മുനീർ നന്ദിയും പറഞ്ഞു:

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.