കിങ്​ ഫഹദ്​ കോസ്​വേയിൽ ഇൗ വർഷം നിയമലംഘനത്തിന്​ 66 പേർ പിടിയിലായി

മനാമ: കിങ്​ ഫഹദ്​ കോസ്​വേയിൽ ഇൗ വർഷത്തിലെ ആദ്യ എട്ട്​ മാസത്തിനുള്ളിൽ നിയമം ലംഘിച്ച 66 പേരെ അറസ്​റ്റ്​ ചെയ്​തതായി വെളിപ്പെടുത്തൽ. നിരോധിത വസ്​തുക്കളുമായി എത്തിയവർ, അനധികൃതമായ പ്രവേശനം, അനധികൃതമായ താമസരേഖകൾ ഉണ്ടാക്കി തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളുടെ പേരിലാണ്​ നടപടി ഉണ്ടായതെന്ന്​ ​േകാസ്​വേ പോലീസ്​ ഡയറക്​ടേറ്റ്​ ഡയറക്​ടർ കോളോണെൽ ഖാലിദ്​ അൽ ദോസരി പറഞ്ഞു. ഇൗ വർഷം 18,240,256 യാത്രികരാണ്​ കോസ്​വേ വഴി ജനുവരി ഒന്നുമുതൽ ആഗസ്​റ്റ്​ 31 വരെ കടന്നുപോയത്​.

ഹജ്ജ്​ തീർഥാടകർക്കും വിനോദ സഞ്ചാരികൾക്കും കോസ്​വെ വഴിയുള്ള പ്രവേശനം ഏറ്റവും ലളിതകരമായ നടപടി ക്രമങ്ങളിലൂടെയാണെന്നും അവർക്കഎ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആധുനിക സാ​േങ്കതിക വിദ്യകളും സുരക്ഷ കാമറകളും ഉപയോഗിച്ചുള്ള പരിശോധനകളും നടപടിക്രമങ്ങളുമാണ്​ കോസ്​​വേയിൽ യാത്രികരെ കടത്തി വിടുന്നതിന്​ ആവശ്യമായി ഉപ​േയാഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.