മനാമ: ഇറാഖിൽ ബഹ്റൈൻ അംബാസഡറായി ചുമതലയിലേക്ക് തിരികെ പ്രവേശിച്ച സാലെഹ് അലി അൽ മൽകി, ഇറാഖ് വിദേശകാര്യമന്ത്രി ഡോ.മുഹമ്മദ് അൽ ഹകീമിനെ സന്ദർശിച്ചു. ബഹ്റൈൻ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫയുടെ ആശംസകൾ ബഹ്റൈൻ അംബാസഡർ ഇറാഖ് വിദേശകാര്യമന്ത്രിയെ അറിയിച്ചു.
രണ്ടുരാജ്യങ്ങളും തമ്മിലുളള ഉറച്ച സാഹോദര്യ ബന്ധത്തെക്കുറിച്ച് ഇറാഖ് മന്ത്രി ഒാർമ്മപ്പെടുത്തുകയും തുടർന്നും ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും പറഞ്ഞു. വിവിധ മേഖലകളിലെ വികസനകാര്യങ്ങളിൽ ഇരുരാജ്യങ്ങളുടെയും സഹകരണം ഉണ്ടാക്കിയിട്ടുള്ള മികവിനെക്കുറിച്ച് അംബാസഡർ കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു. ചുമതലയിലേക്ക് തിരികെപ്രവേശിച്ച അംബാസഡറെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
രണ്ടാഴ്ചമുമ്പ് പ്രതിഷേധ പ്രകടനക്കാർ ബാഗ്ദാദിലെ ബഹ്റൈൻ എംബസിയിൽ അതിക്രമിച്ച് കയറിയ സംഭവത്തിനെ തുടർന്ന് അംബാസഡർ സാലെഹ് അലി അൽ മൽകിയെ ബഹ്റൈൻ തിരികെ വിളിച്ചിരുന്നു. പിന്നീട് എംബസിയിൽ അതിക്രമിച്ച് കയറിയതിെൻറ പേരിൽ 54 ആളുകളെ ഇറാഖ് ഭരണകൂടം അറസ്റ്റ് ചെയ്തു. ബഹ്റൈൻ എംബസി ആക്രമിക്കപ്പെട്ട സംഭവത്തിൽ ബഹ്റൈൻ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ ഇറാഖ്^ബഹ്റൈൻ ബന്ധം കൂടുതൽ ശക്തമായി മുന്നോട്ട് പോകുമെന്ന് രണ്ട് രാജ്യത്തിെൻറയും ഭരണാധികാരികൾ വ്യക്തമാക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.