മനാമ: ബഹ്റൈൻ അന്താരാഷ്ട്ര എയർഷോ നവംബർ ഒമ്പതിന് ആരംഭിക്കും. ഇതിന്റെ ഭാഗമായി ഏറ്റവും പുതിയ വിമാനങ്ങൾ, സാങ്കേതികവിദ്യകൾ, നൂതനാശയങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന പ്രദർശനവും സംഘടിപ്പിക്കും.ആറാമത് അന്താരാഷ്ട്ര എയർഷോക്കാണ് ഇത്തവണ ബഹ്റൈൻ സാക്ഷ്യം വഹിക്കുന്നത്.
നവംബർ 11 വരെ നടക്കുന്ന വ്യോമപ്രദർശനത്തിന്റെ ഭാഗമായി 10, 11 തീയതികളിൽ പ്രത്യേക ഫോറവും നടക്കും. വിമാനത്താവളങ്ങൾ, എയർലൈനുകൾ, കാർഗോ, ലോജിസ്റ്റിക്സ്, വ്യോമയാന, ബഹിരാകാശ മേഖലയിൽ വനിതകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.