ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം; വി​​ജ​​യാ​​ഘോ​​ഷ​​ത്തി​​ൽ ബ​​ഹ്റൈ​​ൻ പ്ര​​വാ​​സി​​ക​​ളും

മ​​നാ​​മ: ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ പ്ര​​വാ​​സി സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ വി​​ജ​​യാ​​ഘോ​​ഷ​​ത്തി​​ൽ ബ​​ഹ്റൈ​​ൻ പ്ര​​വാ​​സി​​ക​​ളും. രാ​​​ഷ്ട്രീ​​​യ​ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ഗ​​​തി​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യേ​​​ക്കാ​​​വു​​​ന്ന ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യു.​​ഡി.​​എ​​ഫ് തോ​​രോ​​ട്ടം കു​​റി​​ച്ചെ​​ങ്കി​​ലും വി​​വി​​ധ പാ​​ർ​​ട്ടി​​ക​​ളെ പ്ര​​തി​​നി​​ധാ​​നം ചെ​​യ്ത് മ​​ത്സ​​രി​​ച്ച പ്ര​​വാ​​സി​​ക​​ളു​​ടെ വി​​ജ​​യ​​ത്തി​​ൽ രാ​​ഷ്ട്രീ​​യ ഭേ​​ദ​​മ​​ന്യേ​​യാ​​ണ് മ​​ല‍യാ​​ളി​​ക​​ൾ ആ​​ഘോ​​ഷി​​ക്കു​​ന്ന​​ത്.

ബ​​​ഹ്റൈ​​​നി​​​ലെ പ്ര​​​മു​​​ഖ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യ ഒ.​​​ഐ.​​​സി.​​​സി, പ്ര​​​തി​​​ഭ, കെ.​​​എം.​​​സി.​​​സി, ന​​​വ​​​കേ​​​ര​​​ള, ഐ.​​​വൈ.​​​സി.​​​സി, പ്ര​​​വാ​​​സി വെ​​​ൽ​​​ഫെ​​​യ​​​ർ എ​​​ന്നി​​​വ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു പ​​​രി​​​ച​​​യ​​​മു​​​ള്ള നി​​ല​​വി​​ൽ പ്ര​​വാ​​സി​​ക​​ളാ​​യി തു​​ട​​രു​​ന്ന​​വ​​രും മു​​ൻ പ്ര​​വാ​​സി​​ക​​ളു​​മാ​​യ 20 ഓ​​ളം പേ​​രാ​​ണ് മ​​ത്സ​​ര രം​​ഗ​​ത്തി​​റ​​ങ്ങി​​യി​​രു​​ന്ന​​ത്.

ക​​ന​​ത്ത പോ​​രാ​​ട്ട​​ത്തി​​നി​​ട​​യി​​ലും ഒമ്പതു പേ​​ർ മി​​ക​​ച്ച വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി. ത​​​ന്ത്ര​​​ങ്ങ​​​ൾ മെ​​​ന​​​ഞ്ഞും ക​​​ളം നി​​​റ​​​ഞ്ഞും നാ​​​ട്ടു​​​പോ​​​രി​​​ന് ഇ​​റ​​ങ്ങി​​യ പ്ര​​​വാ​​​സി​​​നേ​​​താ​​​ക്ക​​​ളെ ജ​​ന​​ങ്ങ​​ൾ കാ​​​ര്യ​​​മാ​​​യി​​ത്ത​​​ന്നെ പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടു​​​ണ്ടെ​​ന്ന​​തി​​ന് തെ​​ളി​​വു​​കൂ​​ടി​​യാ​​ണി​​ത്.

സ​​​ലാം മ​​​മ്പാ​​​ട്ടു​​​മൂ​​​ല,അ​​​ലി കൊ​​​യി​​​ലാ​​​ണ്ടി,ശി​​​ഹാ​​​ബ്,വി.​​എ​​സ്, മോ​​ഹ​​ന​​ൻ നി​​​ല​​​മ്പൂ​​​ർ,മോ​​​ഹ​​​ൻ കു​​​മാ​​​ർ,വി​​നീ​​ത് കു​​മാ​​ർ,യാസർ പൊട്ടച്ചോല

വി​​ജ​​യ ഭേ​​രി വ​​രി​​ച്ച​​വ​​ർ

മ​​​ല​​​പ്പു​​​റം വ​​​ണ്ടൂ​​​ർ ചോ​​​ക്കാ​​​ട് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മ​​​മ്പാ​​​ട്ട് മൂ​​​ല 18ാം വാ​​​ർ​​​ഡി​​​ൽ യു.​​​ഡി.​​​എ​​​ഫി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​ത്സ​​രി​​ച്ച ബ​​​ഹ്റൈ​​​ൻ കെ.​​​എം.​​​സി.​​​സി​​​യു​​​ടെ അ​​​മ​​​ര​​​ക്കാ​​​ര​​​ൻ സ​​​ലാം മ​​​മ്പാ​​​ട്ടു​​​മൂ​​​ല​​യാ​​ണ് ബ​​ഹ്റൈ​​ൻ പ്ര​​വാ​​സി​​ക​​ളി​​ൽ വി​​ജ​​യി​​ച്ച​​വ​​രി​​ൽ പ്ര​​ധാ​​നി. നി​​​ല​​​വി​​​ൽ മ​​​നാ​​​മ സെ​​​ൻ​​​ട്ര​​​ൽ മാ​​​ർ​​​ക്ക​​​റ്റ് കെ.​​​എം.​​​സി.​​​സി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ് സ​​​ലാം. മു​​​ൻ ബ​​​ഹ്റൈ​​​ൻ പ്ര​​​വാ​​​സി​​​യും സം​​​സ്ഥാ​​​ന കെ.​​​എം.​​​സി.​​​സി ഭാ​​​ര​​​വാ​​​ഹി​​​യു​​മാ​​യ സി.​​​പി. അ​​​ലി (അ​​​ലി കൊ​​​യി​​​ലാ​​​ണ്ടി) കൊ​​​യി​​​ലാ​​​ണ്ടി ചെ​​​ങ്ങോ​​​ട്ടു​​​കാ​​​വ് 18ാം വാ​​​ർ​​​ഡി​​​ൽ​​നി​​ന്ന് ജ​​യി​​ച്ചു.

കൂ​​ടാ​​തെ മ​​​ല​​​പ്പു​​​റം നി​​​ല​​​മ്പൂ​​​ർ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി 27ാം ഡി​​​വി​​​ഷ​​​നി​​​ൽ ഇ​​​ത്ത​​​വ​​​ണ അ​​​ങ്ക​​​ത്തി​​​നി​​​റ​​​ങ്ങി​​യ ബ​​​ഹ്റൈ​​​ൻ ജി​​​ദാ​​​ലി കെ.​​​എം.​​​സി.​​​സി​​​യു​​​ടെ അ​​​മ​​​ര​​​ക്കാ​​​ര​​​നാ​​​യ ശി​​​ഹാ​​​ബ് നി​​​ല​​​മ്പൂ​​​രും വി​​ജ​​യി​​ച്ച​​തോ​​ടെ മ​​ത്സ​​ര രം​​ഗ​​ത്തി​​റ​​ങ്ങി​​യ മൂ​​ന്നു​​പേ​​രും ജ​​യി​​ച്ച ഖ്യാ​​തി കെ.​​എം.​​സി.​​സി​​ക്കു​​ണ്ട്. ആ​​​ല​​​പ്പു​​​ഴ നൂ​​​റ​​​നാ​​​ട് ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പ​​​ത്താം വാ​​​ർ​​​ഡി​​ൽ ജ​​ന​​വി​​ധി തേ​​ടി​​യ ഒ.​​​ഐ.​​​സി.​​​സി ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല ​പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​ഹ​​​ൻ കു​​​മാ​​​റാ​​​ണ് മ​​റ്റൊ​​രു വി​​ജ‍യി. ബ​​ഹ്‌​​റൈ​​ൻ പ്ര​​തി​​ഭ​​യു​​ടെ നേ​​താ​​ക്ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രും ആ​​യി​​രു​​ന്ന കെ. ​​മോ​​ഹ​​ൻ​​ദാ​​സ് (പ​​ന്ത​​ളം ന​​ഗ​​ര​​സ​​ഭ), വി​​നീ​​ത് കു​​മാ​​ർ (ആ​​യ​​ഞ്ചേ​​രി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത്) എ​​ന്നി​​വ​​രും വി​ജ​യി​ച്ചു. യു.ഡി.എഫ് സ്ഥാനാർഥിയായി തിരൂർ മുൻസിപ്പാലിറ്റി 35ആം വാർഡിൽ നിന്ന് മത്സരിച്ച ബഹ്റൈൻ മുൻ പ്രവാസിയായിരുന്ന യാസർ പൊട്ടച്ചോല തിരഞ്ഞെടുക്കപ്പെട്ടു.

തെ​​ക്കേ​​ക്ക​​ര ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് മൂ​​ന്നാം വാ​​ർ​​ഡി​​ൽ എ​​ൽ.​​ഡി.​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ച്ച് വി​​ജ​​യി​​ച്ച വി.​​എ​​സ് മോ​​ഹ​​ന​​ൻ ബ​​ഹ്റൈ​​ൻ പ്ര​​തി​​ഭ​​യു​​ടെ മു​​ൻ അ​നു​ഭാ​വി​യാ​യി​രു​ന്നു. എ​​​ൽ.​​​ഡി.​​​എ​​​ഫി​​​ലെ ഘ​​​ട​​​ക ക‍ക്ഷി​​​യാ​​​യ സി.​​​പി.​​​ഐ​​​യു​​​ടെ ജ​​​ന​​​പ്രി​​​യ നേ​​​താ​​​വും ന​​​വ​​​കേ​​​ര​​​ള ഹൂ​​റ, മു​​​ഹ​​​റ​​​ഖ് മേ​​​ഖ​​​ല മു​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യും എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് അം​​​ഗ​​​വു​​​മാ​​​യ എം.​​​എ. സ​​​ഗീ​​​റും പാ​​​റ​​​ക്ക​​​ട​​​വ് ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ശ്രീ​​​മൂ​​​ല​​​ന​​​ഗ​​​രം വെ​​​സ്റ്റ് ഡി​​​വി​​​ഷ​​​നി​​ൽ നി​​ന്ന് മ​​ത്സ​​രി​​ച്ച് ജ​​യി​​ച്ചു ക‍യ​​റി​​യി​​ട്ടു​​ണ്ട്. 


Tags:    
News Summary - Election results in Trithal Panchayat; Bahraini expatriates also celebrate victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.