Posted On
date_range Updated On
date_range ഒമ്പത് മാസത്തിനിടെ 70 ലക്ഷം പേർ; ബഹ്റൈൻ വിമാനത്താവളത്തിൽ റെക്കോർഡ് യാത്രക്കാർ
മനാമ: 2025ലെ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത് എഴുപത് ലക്ഷത്തിലധികം യാത്രക്കാർ. ഗതാഗത-ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻസ് കാര്യവിഭാഗമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞവർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനവാണ് ഈ വർഷം സെപ്റ്റംബർ മാസത്തിൽ രേഖപ്പെടുത്തിയത്.
സെപ്റ്റംബറിൽ 8377 വിമാന സർവിസുകളാണ് വിമാനത്താവളത്തിൽ ആകെ നടന്നത്. ഇതിനുപുറമെ 43,741 വിമാനങ്ങൾ ബഹ്റൈൻ വ്യോമപാതയിലൂടെ കടന്നുപോയി. യാത്രാ ട്രാഫിക്കിനൊപ്പം കാർഗോ, എയർമെയിൽ കൈകാര്യം ചെയ്യുന്നതിലും തിരക്ക് അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.