ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി അ​ധി​കൃ​ത​ർ പു​തി​യ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​നെ​ത്തി​യ​പ്പോ​ൾ

ബഹ്​റൈൻ എയർപോർട്ട്​ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു

മ​നാ​മ: ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​െൻറ പു​തി​യ ടെ​ർ​മി​ന​ലി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി എ​യ​ർ​പോ​ർ​ട്ട്​ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച ഹോ​ട്ട​ൽ ​ഡി​പ്പാ​ർ​ച്ച​ർ ഹാ​ളി​ലെ 15ാം ന​മ്പ​ർ ഗേ​റ്റി​ന്​ സ​മീ​പ​ത്താ​ണ്​ സ്​​ഥി​തി​ചെ​യ്യു​ന്ന​ത്.

പു​തി​യ ഹോ​ട്ട​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ കൂ​ടു​ത​ൽ സു​ഖ​പ്ര​ദ​മാ​യ യാ​ത്ര പ്ര​ദാ​നം​ചെ​യ്യു​മെ​ന്ന്​ ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ യൂ​സ​ഫ്​ അ​ൽ ബ​ൻ​ഫ​ലാ​ഹ്​ പ​റ​ഞ്ഞു. ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. വി​മാ​നം വൈ​കാ​നി​ട​യാ​കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി​രി​ക്കും ഇൗ ​ഹോ​ട്ട​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

17 ഫാ​മി​ലി റൂം, 24 ​സ്​​റ്റാ​ൻ​ഡേ​ഡ്​ റൂം, 17 ​ചെ​റി​യ മു​റി​ക​ൾ, ശാ​രീ​രി​ക അ​വ​ശ​ത​യു​ള്ള​വ​ർ​ക്ക്​ ഒ​രു മു​റി എ​ന്നി​വ ഹോ​ട്ട​ലി​ലു​ണ്ട്. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ്​ ഒ​ന്ന്​ മ​യ​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ 24 ആ​ധു​നി​ക സ്ലീ​പ്പി​ങ്​ കാ​ബി​നു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.