വ്യാജ കോളുകൾ: ജാഗ്രത പാലിക്കണമെന്ന് ബഹ് റൈനിലെ ഇന്ത്യൻ എംബസി

മനാമ: ബഹ് റൈനിലെ ഇന്ത്യൻ എംബസിയിൽ നിന്ന് വിളിക്കുകയാണെന്ന വ്യാജേന ഇന്ത്യൻ പ്രവാസികൾക്ക് വ്യാജ കോളുകൾ ലഭിക് കുന്ന സംഭവത്തിൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി. വ്യക്തിഗത വിവരങ്ങൾ ചോർത്തുവാനാണ് കോൾ ചെയ്യുന്നവരുടെ ശ്രമമെന്നും ഇതിൽ വഞ്ചിതരാകരുതെന്നും എംബസി വ്യത്തങ്ങൾ മുന്നറിയിപ്പ് നൽകി.

ഇത്തരത്തിൽ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഇന്ത്യൻ എംബസിയുടെ വിശദീകരണം. എംബസിയിൽ നിന്നും വിളിക്കുകയാണെന്നറിയിച്ചുക്കൊണ്ട് ക്രെഡിറ്റ് കാർഡി​​െൻറ ഉൾപ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങൾ ചോദിച്ചറിയുന്ന സംഘത്തി​​െൻറ ലക്ഷ്യം സാമ്പത്തിക കുറ്റകൃത്യങ്ങളാണെന്നും അറിയിപ്പിൽ പറഞ്ഞു.

Tags:    
News Summary - Baharain indian embassy On false calls-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.