മനാമ: സിംസ് ബാഡ്മിന്റൺ ക്ലബിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി നടത്തപ്പെടുന്ന വിൻസന്റ് ചീരൻ മെമ്മോറിയൽ ഏവർ റോളിങ് ട്രോഫിക്കുവേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റ് 25ന് തുടങ്ങും. നാലു ടീമുകളിലായി നാൽപതോളം പേർ പങ്കെടുക്കും. ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 6.30ന് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് നിർവഹിക്കും. ബഹ്റൈൻ സീറോ മലബാർ സൊസൈറ്റി (സിംസ്) പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ജോജി കുര്യൻ, സെക്രട്ടറി ജോയ് പോളി, സ്പോർട്സ് സെക്രട്ടറി മനു വർഗീസ്, കോർ ഗ്രൂപ് ചെയർമാൻ ചാൾസ് ആലുക്ക, ടൂർണമെന്റ് കമ്മിറ്റി കൺവീനർ ജോസഫ് തമ്പി എന്നിവർ സംസാരിക്കും. വൈശാഖ് ക്യാപ്റ്റനായ സിംസ് മാസ്റ്റേഴ്സ്, ഷെബിൻ ക്യാപ്റ്റനായ സിംസ് ബോമ്പേഴ്സ്, അജേഷ് ക്യാപ്റ്റനായ സിംസ് വാരിയേഴ്സ്, അൻവിൻ ക്യാപ്റ്റനായ സിംസ് സ്പൈക്കേഴ്സ് എന്നീ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. വിജയികൾക്ക് വിൻസന്റ് ചീരൻ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും അവാർഡും രണ്ടാം സ്ഥാനക്കാർക്ക് ഗൾഫ് ഒലിവ് ട്രേഡിങ് നൽകുന്ന എവർ റോളിങ് ട്രോഫിയും അവാർഡും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.