ബി.എ.സി.എ പ്രസിഡൻറിനെ യു.എസ്​ അംബാസഡർ സന്ദർശിച്ചു

മനാമ: ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചറൽ ആൻഡ് ആൻറിക്ക്വിറ്റീസ് പ്രസിഡൻറ്​ ശൈഖ മായ് ബിൻറ് മുഹമ്മദ് അൽ ഖലീഫയെ യുഎസ് അംബാസിഡർ ജസ്റ്റിൻ സിബറെൽ സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും മാനുഷികവുമായ ബന്​ധത്തെ ഇരുവരും തമ്മിലുള്ള ചർച്ചയിൽ ശൈഖ മായ്​ ബിൻറ്​ എടുത്തുപറഞ്ഞു. പ്രധാനമായും യു.എസും ബഹ്​റൈനും സാംസ്​ക്കാരിക മേഖലയിൽ ദൃഡമായ സൗഹൃദമാണുള്ളത്​. 2018 ൽ നടക്കാനിരിക്കുന്ന ബഹ്റൈൻ പ്രധാന ഇസ്ലാമിക് കൾച്ചർ ആഘോഷം, ബഹ്റൈൻ വാർഷിക ഫൈൻ ആർട്സ് എക്സിബിഷന്റെ 44-ാം എഡിഷൻ എന്നിവയെ കുറിച്ചും ബി.എ.സി.എ പ്രസിഡൻറ്​ വിശദീകരിച്ചു. 
Tags:    
News Summary - baci-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.