നവോത്ഥാനം മനുഷ്യ​െൻറ അന്തസ്​ ഉയർത്തിയ മഹാസംഭവം –ബേബി ജോൺ

മനാമ: ജാതിയുടെ പേരിൽ മനുഷ്യർ തമ്മിൽ നിലനിന്നിരുന്ന അകലം കുറക്കുകയും സമത്വത്തി​​​െൻറ ആശയങ്ങൾ വഴി മനുഷ്യ​​​െ ൻറ അന്തസ്​ ഉയർത്തുകയും ചെയ്​ത ചരിത്രത്തിലെ മഹാപ്രക്രിയ ആയിരുന്നു കേരളത്തി​​​െൻറ നവോത്ഥാനമെന്ന് സി.പി.എം സംസ് ഥാന സെക്ര​േട്ടറിയേറ്റ് അംഗം ബേബി ജോൺ അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ പ്രതിഭ കെ.സി.എ ഹാളിൽ സംഘടിപ്പിച്ച ‘നവോത്ഥാന സദസി’ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്ത്​ സവിശേഷമായി നടന്ന ഒരു മാറ്റത്തെകുറിക്കുന്നതാണ് നവോത്ഥാനം. നന്മ ഉയർത്തിപ്പിടിക്കുക എന്നതായിരുന്നു അതി​​​െൻറ അന്തഃസത്ത. ഇന്ത്യയിൽ ഭക്തി പ്രസ്ഥാനത്തിന് ശേഷം ഉയർന്നുവന്ന നവോത്ഥാനത്തിൽ പഴയതിൽ നിന്നും തികച്ചും വേറിട്ട ആശയങ്ങൾ ആണ് അവതരിപ്പിക്കപ്പെട്ടത്.

അന്ന് നിലനിന്ന വ്യവസ്ഥയോടുള്ള സവിശേഷമായ കലഹങ്ങളായാണ് അവ വികാസം പ്രാപിച്ചത്. സാഹിത്യത്തിൽ തുഞ്ചനും,കുഞ്ചനുമെല്ലാം ഇങ്ങനെ കലഹിച്ചവർ ആയിരുന്നു. വാസ്കോഡ ഗാമയുടെയും കൊളംബസി​​​െൻറയും യാത്രകൾ ലോകത്തെ തന്നെ മാറ്റിമറിച്ചു. മുതലാളിത്തം വികാസം പ്രാപിച്ചതോടെ വ്യവസ്​ഥകൾ തമ്മിലുള്ള സംഘർഷങ്ങളും വളർന്നു. ഇതോടെയാണ്​ 18,19 നൂറ്റാണ്ടുകളിൽ നവോത്ഥാനം ഉയർന്നു വരുന്നത്. ഫ്യൂഡൽ സവർണ മേധാവിത്വത്തിന്​ എതി​രെ കൂടി ആയിരുന്നു ഈ ഉയർത്തെഴുന്നേൽപ്പ്‌. അയ്യ വൈകുണ്​ഠ സ്വാമികൾ, ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരു തുടങ്ങിയവരെല്ലാം വ്യവസ്ഥകളെ വെല്ലുവിളിച്ചവർ ആയിരുന്നു.

നവോത്ഥാനം ഉഴുതുമറിച്ച മണ്ണിലാണ്​ കാർഷിക പ്രസ്ഥാനവും കമ്മ്യൂണിസ്​റ്റ്​ മുന്നേറ്റവും ഉണ്ടായത്​. അതിനോടുള്ള അസംതൃപ്​തിയാണ് വിമോചന സമരത്തിൽ പ്രകടമായത്. സമാന പ്രതികരണങ്ങളാണ്​ ഇപ്പോൾ കേരളത്തിൽ നടക്കുന്നത് എന്ന് ശബരിമല വിഷയത്തിലെ കോടതി വിധിക്കെതിരെ നടക്കുന്ന സമരങ്ങൾ പരാമർശിച്ച്​ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഭ പ്രസിഡൻറ്​ മഹേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെറീഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ്​ പി.ശ്രീജിത്ത് സംസാരിച്ചു. സി.വി.കുഞ്ഞിരാമൻ രചിച്ച ‘വർഷമേഘങ്ങൾ’ എന്ന നോവലി​​​െൻറ ബഹ്‌റൈൻ പ്രകാശനവും ഇതോടനുബന്ധിച്ച്​ നടന്നു. ബേബി ജോണിൽ നിന്നും മഹേഷ് മൊറാഴ പുസ്​തകം ഏറ്റുവാങ്ങി.

Tags:    
News Summary - baby john-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.