പൊലീസ് മേധാവി ലഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ, ബ്രിട്ടീഷ് വ്യോമയാന സുരക്ഷ മേധാവി അമാൻഡ സെഗാലിനുയി കൂടിക്കാഴ്ച നടത്തുന്നു
മനാമ: ബഹ്റൈൻ പൊലീസ് മേധാവി ലഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ, ബ്രിട്ടീഷ് ഗതാഗത മന്ത്രാലയത്തിലെ ഏവിയേഷൻ സെക്യൂരിറ്റി കേപ്പബിലിറ്റിസ് മേധാവി അമാൻഡ സെഗാലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. വ്യോമയാന സുരക്ഷാ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. സുരക്ഷാ രംഗത്തെ വൈദഗ്ധ്യം കൈമാറുന്നതിനും സംയുക്ത പരിശീലന പരിപാടികൾ നടപ്പിലാക്കുന്നതിനും ഇരുവിഭാഗവും ധാരണയിലെത്തി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വ്യോമയാന സുരക്ഷ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം, വ്യോമയാന സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംയുക്ത പരിശീലനങ്ങൾ, ആഗോള സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ഗതാഗത സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഇരുവരും ചർച്ച ചെയ്തു. അസി. പൊലീസ് മേധാവി (ഓപറേഷൻസ് ആൻഡ് ട്രെയിനിങ്) ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അബ്ദുല്ല അൽ ഹറമും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.