മനാമ: ഏവിയേഷൻ അക്കാദമിയിൽ നിന്ന് 54000 ദീനാറിന്റെ കൃത്രിമം കാട്ടിയ യുവാവിന് അഞ്ച് വർഷം തടവും 41770 ദീനാർ പിഴയും. കൂടാതെ വ്യാജമായി സമ്പാദിച്ച തുക മുഴുവനും തിരിച്ചടക്കുകയും വേണം.
ബഹ്റൈനിലെ ഒരു പ്രമുഖ ഏവിയേഷൻ അക്കാദമിയിലെ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രതി 2021 ജനുവരിക്കും 2022 ഏപ്രിലിനുമിടയിൽ നടത്തിയ തട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നത്.
അക്കാദമിയിലെ ട്രെയിനികളിൽ നിന്ന് ലഭിക്കുന്ന ഫീസുകൾ ദുരുപയോഗം ചെയ്തും സ്വകാര്യ ആവശ്യങ്ങൾക്കായി അക്കാദമിയുടെ അക്കൗണ്ട് ഉപയോഗിച്ചുമാണ് പ്രതി തട്ടിപ്പ് നടത്തിയത്.
തട്ടിപ്പ് പിടിക്കപ്പെടാതിരിക്കാൻ പ്രതി ഇടപാട് നടത്തിയ ഡേറ്റകളും മറ്റും കമ്പ്യൂട്ടറിൽ തിരുത്തുകയും വ്യാജ രേഖകൾ നിർമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2021 നവംബർ 11 മുതൽ അക്കാദമിയിലെ ഫൈനാൻസ് സെക്ടറിൽ പ്രതിക്ക് പുറമേ മറ്റൊരു അക്കൗണ്ട് കോഓഡിനേറ്ററുമായിരുന്നു ഉണ്ടായിരുന്നത്.
2022 ലെ സാമ്പത്തിക പദ്ധതികൾ തയാറാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കോഓഡിനേറ്റർ ഡിപ്പാർട്മെന്റ് ചുമതലകൾ മുഴുവൻ പ്രതിയെയായിരുന്നു ഏൽപിച്ചിരുന്നത്.
ഈ അവസരമാണ് പ്രതി തന്ത്രപൂർവം ഉപയോഗിച്ചത്. കൂടാതെ 2022 ഏപ്രിലിൽ തന്നെ കാരണം ഒന്നും കൂടാതെ ജോലി രാജിവെച്ച പ്രതിയുടെ നടപടികളിൽ അക്കാദമിക്ക് സംശയം തോന്നുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.