Posted On
date_range Updated On
date_range ലഹരി കടത്താൻ ശ്രമം: ഏഷ്യക്കാരന് അഞ്ച് വർഷം തടവും നാടുകടത്തലും
മനാമ: കായിക ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ചു ബഹ്‌റൈനിലേക്ക് മാരക ലഹരിമരുന്നായ മെത്താംഫെറ്റാമൈൻ കടത്താൻ ശ്രമിച്ച 30 വയസ്സുകാരനായ ഏഷ്യൻ സ്വദേശിക്ക് ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. അഞ്ച് വർഷം തടവും 3,000 ദിനാർ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.