എം.എം.എസ്.ഇ, ഇ.ബി.ആർ ആൻഡ് കോ മാനേജിങ് ഡയറക്ടർ ഇബ്രാഹീം ഷോറൂം ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈനിലെ പ്രമുഖ പവർ ടൂൾസ് റീട്ടെയിൽ ഗ്രൂപ്പിന്റെ അട്രസ്സോ ഹാഡ്വേർ ഗാലറി ഷോറൂം എക്കർ ഹൈവേയിൽ പ്രവർത്തനമാരംഭിച്ചു. എം.എം.എസ്.ഇ, ഇ.ബി.ആർ ആൻഡ് കോ മാനേജിങ് ഡയറക്ടർ ഇബ്രാഹീം ഷോറൂം ഉദ്ഘാടനം ചെയ്തു.
പവർ ടൂൾസ് രംഗത്തെ പ്രമുഖരായ ഇൻകോയുടെ ബഹ്റൈനിലെ ഡീലർ കൂടിയാണ് അട്രസ്സോ ഹാഡ്വേർ ഗാലറി. സിത്ര ശൈഖ് ജാബിർ അൽ സബാഹ് ഹൈവേയിൽ എക്കറിന് സമീപമാണ് പുതിയ വിശാലമായ ഷോറൂം. ഇൻകോ ബ്രാൻഡിന് പുറമേ ജാദേവർ, അൽ ആയേദ് ഗാർഡൻ ഹോസ് അക്സസറീസ് ബ്രാൻഡും ഇവിടെ ലഭ്യമാണ്.
മനാമ, ഡ്രാഗൺ സിറ്റി, ഈസാടൗൺ എന്നിവിടങ്ങളിൽ അട്രസ്സോ ഹാഡ്വേർ ഗാലറിയുടെ മറ്റ് ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു. മനാമ നെയിം റോഡിൽ പ്രവർത്തിക്കുന്ന ഇൻകോ പവർ ടൂൾസിന്റെ് ബഹ്റൈനിലെ ഏക സർവിസ് സെന്ററാണ് അട്രസ്സോ ഹാഡ്വേർ ഗാലറിയുടെ മറ്റൊരു പ്രത്യേകത. പവർ ടൂൾസ്, ജനറേറ്റർ, കംപ്രസർ, സേഫറ്റി ഐറ്റംസ്, ഗാർഡൻ ഹോസ് ആൻഡ് ആക്സസറീസ് എന്നിവയും ഈ ഷോറൂമിൽ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങിൽ ഡയറക്ടർമാരായ ഷമീം ഇബ്രാഹീം, ഷാമിൽ ഇബ്രാഹീം, ജനറൽ മാനേജർ സജീർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.