മനാമ: തൊഴിൽ വിപണിക്കാവശ്യമായ സ്പെഷലൈസേഷനുകൾ ഉൾപ്പെടുത്തുകയാണ് അൈപ്ലഡ് സയൻസ് യൂണിവേഴ്സിറ്റി കോളജ് ഒാഫ് എഞ്ചിനീയറിങ്ങിെൻറ ലക്ഷ്യമെന്ന് ആക്ടിങ് ഡീൻ ഡോ. അദ്നാൻ അൽത്തമീമി പറഞ്ഞു. ലണ്ടൻ സൗത്ത് ബാങ്ക് യൂണിവേഴ്സിറ്റിയുമായി (എൽ.എസ്.ബി.യു) സഹകരിച്ച് കോളജ് ഒാഫ് എഞ്ചിനീയറിങ് നടത്തുന്ന എല്ലാ അക്കാദമിക് പ്രോഗ്രാമുകളും ഹയർ എജുക്കേഷൻ കൗൺസിലിെൻറ മാനദണ്ഡങ്ങൾക്കനുസരിച്ചാണ്. എഞ്ചിനീയറിങ് കോഴ്സുകൾക്ക് ചേരാൻ താൽപര്യമുള്ളവർക്ക് അഡ്മിഷൻ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക നിലവാരത്തിലേക്ക് ഉയരുകയെന്ന ലക്ഷ്യത്തോടെയാണ് എൽ.എസ്.ബി.യുവുമായി സഹകരിക്കുന്നത്. ഗവേഷണത്തിലും മറ്റും ഇൗ സഹകരണം മുതൽക്കൂട്ടാകും. ലണ്ടനിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നാണ് എൽ.എസ്.ബി.യു. 20000ഒാളം വിദ്യാർഥികൾ പഠിക്കുന്ന ഇൗ യൂണിവേഴ്സിറ്റി ബിരുദ, പി.ജി, ഡോക്ടറൽ പ്രോഗ്രാമുകൾ നൽകുന്നുണ്ട്. 2016ൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള ടൈംസ് അവാർഡും ഇൗ യൂണിവേഴ്സിറ്റിക്കായിരുന്നു. സിവിൽ, ആർക്കിടെക്ചറൽ എഞ്ചിനീയറിങ് പ്രോഗ്രാമുകളാണ് എൽ.എസ്.ബി.യുവുമായി ചേർന്ന് കോളജ് ഒാഫ് എഞ്ചിനീയറിങ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.