മനാമ: അൈപ്ലഡ് സയൻസ് യൂണിവേഴ്സിറ്റിയിൽ ഒന്നാം സെമസ്റ്ററിലേക്കുള്ള അഡ്മിഷൻ തുടരുന്നതായി അധികൃതർ അറിയിച്ചു. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണെന്ന് മാർക്കറ്റിങ് ആൻറ് പബ്ലിക് റിലേഷൻസ് ഡയറക്ടർ റുഖയ മുഹ്സിൻ പറഞ്ഞു. കോവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണത്തെ പ്രവേശന നടപടികൾ പൂർണ്ണമായും ഒാൺലൈൻ വഴിയാണ്. admission@asu.edu.bh എന്ന ഇമെയിൽ വഴിയോ +973 66633770 എന്ന വാട്ആപ്പ് നമ്പർ മുഖേനയോ വിദ്യാർഥികൾക്ക് രേഖകൾ സമർപ്പിക്കാവുന്നതാണ്.
നിയമം, ബിസിനസ് അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടിങ്, പൊളിറ്റിക്കൽ സയൻസ്, മാനേജ്മെൻറ് ഇൻഫർമേഷൻ സിസ്റ്റംസ്, ഗ്രാഫിക് ഡിസൈൻ, ഇൻറീരിയർ ഡിസൈൻ എന്നിവയിൽ ബിരുദ കോഴ്സുകളും ലോ, കൊമേഴ്സ്യൽ ലോ, ഹ്യൂമൻ റിസോഴ്സ് മാനേജ്െമൻറ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടിങ് ആൻറ് ഫിനാൻസ് എന്നീ പി.ജി കോഴ്സുകളുമാണ് ലഭ്യമായിട്ടുള്ളത്. ഇതിനുപുറമേ, കോളജ് ഒാഫ് എഞ്ചിനീയറിങ്ങിലെ പ്രോഗ്രാമുകളുമുണ്ട്. സിവിൽ, ആർക്കിടെക്ചറൽ എഞ്ചിനീയറിങ്ങിൽ ലണ്ടൻ സൗത്ത് ബാങ്ക് യൂണിവേഴ്സിറ്റിയിൽനിന്ന് അക്രഡിറ്റഡ് അണ്ടർഗ്രാജ്വേറ്റ് ബിരുദമാണ് ഇതുവഴി ലഭിക്കുക. വിദ്യാർഥികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ യൂണിവേഴ്സിറ്റി ആവിഷ്കരിച്ചിട്ടുള്ളതായും റുഖയ മുഹ്സിൻ പറഞ്ഞു. മികവ് പുലർത്തുന്നവരും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുമായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഇതിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.