മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സ​ഹാ​യം ന​ല്‍കി

മ​നാ​മ: രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സ​ഹാ​യം ന​ല്‍കി​യ​താ​യി കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​ര്‍ ശൈ​ഖ് ഹി​ശാം ബി​ന്‍ അ​ബ്​​ദു​റ​ഹ്മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും അ​വ​രു​ടെ ജീ​വി​ത​മാ​ര്‍ഗം അ​ട​ഞ്ഞു പോ​കാ​തി​രി​ക്കാ​നു​മാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളാ​ണ് ന​ല്‍കി​യ​ത്. അ​വ​രു​ടെ വി​ഷ​യ​ത്തി​ല്‍ ഹ​മ​ദ് രാ​ജാ​വ് പു​ല​ര്‍ത്തു​ന്ന പ്ര​ത്യേ​ക താ​ല്‍പ​ര്യ​വും സ​ഹാ​യ​വും മാ​തൃ​ക​യാ​ണെ​ന്ന് ശൈ​ഖ് ഹി​ശാം വ്യ​ക്ത​മാ​ക്കി. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ജീ​വി​ത​മാ​ര്‍ഗം അ​ട​ഞ്ഞു​പോ​യ മീ​ന്‍പി​ടി​ത്ത​ക്കാ​ര്‍ക്കാ​ണ് സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​ത്. പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ ന​ല്‍കു​ന്ന പി​ന്തു​ണ​ക്കും അ​ദ്ദേ​ഹം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.