ഇന്ത്യ- കുവൈത്ത് മത്സരത്തിൽനിന്ന്
ഏഷ്യൻ അണ്ടർ 18 വോളിബാൾ ചാമ്പ്യൻഷിപ്: ഇന്ത്യക്ക് ജയം
മനാമ: റിഫയിലെ ഈസ ബിൻ റാഷിദ് സ്പോർട്സ് സിറ്റിയിൽ നടക്കുന്ന പതിനഞ്ചാമത് ഏഷ്യൻ അണ്ടർ 18 വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ് ഡി മത്സരത്തിൽ ഇന്ത്യക്ക് ജയം. കുവൈത്തിനെയാണ് ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് ഇന്ത്യ പരാജയപ്പെടുത്തിയത്.
സ്കോർ: 25- 15, 25- 20, 25- 14. റിഫ ഈസ ബിൻ റാഷിദ് സ്പോർട്സ് സിറ്റിയിലെ ബഹ്റൈൻ ടേബിൾ ടെന്നീസ് അസോസിയേഷൻ ഹാളുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. നാല് ഗ്രൂപ്പുകളായി ടീമുകളെ തിരിച്ചിട്ടുണ്ട്.
ഗ്രൂപ് എയിൽ ബഹ്റൈൻ, തായ്ലൻഡ്, ഹോങ്കോങ്, ആസ്ട്രേലിയ എന്നിവ ഉൾപ്പെടുന്നു. ഗ്രൂപ് ബിയിൽ ജപ്പാൻ, ചൈനീസ് തായ്പേയ്, സൗദി അറേബ്യ, കസാഖ്സ്താൻ എന്നിവയും ഗ്രൂപ് സിയിൽ ഇറാൻ, ചൈന, ലെബനൻ, ഫിലിപ്പീൻസ് എന്നിവയുമുണ്ട്. ഗ്രൂപ് ഡിയിൽ ഇന്ത്യക്ക് പുറമെ ദക്ഷിണ കൊറിയ, കുവൈത്ത്, പാകിസ്താൻ എന്നിവ ഉൾപ്പെടുന്നു.
എസ്.സി.വൈ.എസ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജിഎസ്എ) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്റൈനെ ആഗോള സ്പോർട്സ് ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.