മനാമ: ബഹ്റൈൻ പ്രതിഭ റിഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ നാല് മാസക്കാലമായി നടന്നു വരുന്ന അരങ്ങ് 2k25 എന്ന കലാകായിക സാഹിത്യ രചന മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ മേയ് 30 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് സൽമാബാദിലെ ഗൾഫ് എയർ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും.പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് പ്രസ്തുത പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. കൂടാതെ വിവിധ കലാ പരിപാടികളും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.