വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ സന്ദർശിച്ചപ്പോൾ
മനാമ: ബഹ്റൈനിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഔദ്യോഗിക ക്ഷണം ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി കഴിഞ്ഞ ദിവസം റാമല്ലയിലെത്തി നേരിട്ട് കൈമാറി. 33ാമത് അറബ് ഉച്ചകോടിക്ക് ആതിഥ്യമരുളുന്നത് ബഹ്റൈനാണ്. ബഹ്റൈനും ഫലസ്തീനും തമ്മിലെ ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും ചെയ്തു.
ഫലസ്തീനോടുള്ള ബഹ്റൈൻ നിലപാടിന് നന്ദി അറിയിച്ച മഹ്മൂദ് അബ്ബാസ് ഹമദ് രാജാവിന് അഭിവാദ്യങ്ങൾ നേരുകയും ചെയ്തു.
അറബ് ഉച്ചകോടി വഴി മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും സാധ്യമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
കൂടിക്കാഴ്ചയിൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ജന. സെക്രട്ടറി ഹുസൈൻ അശ്ശൈഖ്, ജോർഡനിലെ ബഹ്റൈൻ അംബാസഡർ ശൈഖ് ഖലീഫ ബിൻ അബ്ദുല്ല ആൽ ഖലീഫ എന്നിവരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.