മനാമ: ബഹ്റയിൻ വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനുമായ ഡോ. മജീദ് ബിൻ അലി ആൽ നുഅയ്മി രാജ്യത്തിനെ പ്രതിനിധീകരിച്ച് 16 ാം അറബ് വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിൽ പെങ്കടുത്തു. കെയ്റോയിൽ അറബ്ലീഗ് ഹെഡ്ക്വാർേട്ടഴ്സിലാണ് സമ്മേളനം നടക്കുന്നത്. അറബ് ലീഗ്സ് വിദ്യാഭ്യാസ,സാംസ്ക്കാരിക, ശാസ്ത്ര ഒാർഗനൈസേഷനായ ‘അലസ്കോ’യും അറബ് ലേബർ ഒാർഗനൈസേഷനായ ‘അലോ’യുമാണ് സമ്മേളനത്തിെൻറ സംഘാടകർ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തൊഴിൽ വിപണനരംഗങ്ങളുടെയും ബന്ധം വികസിപ്പിക്കുന്നതിനെകുറിച്ചും 2030 ഒാടെ തൊഴിൽ വിപണന രംഗത്ത് സുസ്ഥിരമായ വികസനകുതിപ്പുണ്ടാക്കുന്നതിനെ കുറിച്ചുമുള്ള ചർച്ചകൾക്ക് അറബ് വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനം വേദിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.