Image: Khaleej times

ബഹ്​റൈനിൽ കോവിഡ്​ നേരിടാൻ ആപ്പ്​

മനാമ: കോവിഡ്​ -19 രോഗം സ്​ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും ജനങ്ങളിൽ രോഗത്തെക്കുറിച്ച്​ അവബോധമുണ്ടാക്കാനും ബഹ്​റൈൻ പുതിയ ആപ്പ്​ പുറത്തിറക്കുന്നു. Be Aware എന്ന പേരിലുള്ള​ ആപ്പ്​ രാജ്യത്തെ കോവിഡ്​ സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ ലഭ്യമാക്കും.

രോഗം സ്​ഥിരീകരിച്ചവർ എത്തിയ സ്​ഥലങ്ങൾ ഏതൊക്കെയെന്നുള്ള വിവരങ്ങളും ഇതിൽ ലഭിക്കും. apps.bahrain.bh എന്ന പോർട്ടലിൽ ആപ്പ്​ ഉടൻ പൊതുജനങ്ങൾക്ക്​ ലഭ്യമാക്കും.

സമ്പർക്ക ശൃംഗല കണ്ടെത്തുന്ന ആപ്പ്​ രോഗി സന്ദർശനം നടത്തിയ സ്​ഥലത്ത്​ ആരെങ്കിലും എത്തിയാൽ മുന്നറിയിപ്പ്​ നൽകുകയും ചെയ്യും. ആപ്പിലൂടെ നൽകുന്ന വിവരങ്ങൾ രഹസ്യ സ്വഭാവമുള്ളതും വ്യക്​തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമായിരിക്കും.

രോഗവ്യാപനം തടയാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ്​ സമ്പർക്ക ശൃംഖല ക​ണ്ടെത്തൽ. സ്വയം സുരക്ഷിതനാകുന്നതിനൊപ്പം കുടുംബത്തെയും രാജ്യത്തെയും സംരക്ഷിക്കുന്നതിനും എല്ലാ പൗരൻമാരും പ്രവാസികളും ആപ്പ്​ ഡൗൺലോഡ്​ ചെയ്യണമെന്ന്​ സർക്കാർ നിർദേശിച്ചു.

Tags:    
News Summary - app to find out covid infected -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.