പാസ്​പോർട്ടുമായി അ​നു​പ്ര​സാ​ദ്

മ​ല​യാ​ളി തൊ​ഴി​ലു​ട​മ​യു​ടെ ച​തി​ക്കി​ര​യാ​യ അ​നു​പ്ര​സാ​ദ്​ ഇ​ന്ന്​ നാ​ട്ടി​ലേ​ക്ക്​

മ​നാ​മ: തി​രു​വ​ന​ന്ത​പു​രം ഉ​ള്ളൂ​ർ സ്വ​ദേ​ശി​യാ​യ അ​നു​പ്ര​സാ​ദി​ന് ഇ​തു​ ജീ​വി​തം തി​രി​ച്ചു​കി​ട്ട​യ​തു​പോ​ലെ​യാ​ണ്. മ​ല​യാ​ളി തൊ​ഴി​ലു​ട​മ​യു​ടെ ച​തി​യി​ൽ​പ്പെ​ട്ട ഇൗ 33​കാ​ര​ൻ ദു​രി​ത​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വ്യാ​ഴാ​ഴ്​​ച​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങും. ഉ​ച്ച​ക്ക്​ 12നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ത്തി​ൽ​ അ​നു​പ്ര​സാ​ദ്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ തി​രി​ക്കും. വി​ഷ​മ​ഘ​ട്ട​ത്തി​ൽ​ത​ന്നെ സ​ഹാ​യി​ക്കാ​ൻ എ​ത്തി​യ എ​ല്ലാ​വ​രോ​ടും ഒ​രു​പാ​ട്​ ന​ന്ദി​യോ​ടെ​യാ​ണ്​ അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​ത്.അ​നു​പ്ര​സാ​ദി​െൻറ പേ​രി​ൽ വ്യാ​ജ​മാ​യി സം​ഘ​ടി​പ്പി​ച്ച ഒൗ​ട്ട്​​പാ​സ്​ ഉ​പ​യോ​ഗി​ച്ച്​ തൊ​ഴി​ലു​ട​മ​യാ​യ തി​രു​വ​ന​ന്ത​പു​രം ചൊ​വ്വ​ര സ്വ​ദേ​ശി നാ​ട്ടി​ലേ​ക്ക്​ മു​ങ്ങി​യ​​തോ​ടെ​യാ​ണ്​ ഇൗ ​ചെ​റു​പ്പ​ക്കാ​ര​െൻറ ക​ഷ്​​ട​കാ​ലം തു​ട​ങ്ങി​യ​ത്.

ബ​ഹ്​​റൈ​നി​ൽ വ​ൻ​തു​ക ക​ട​ബാ​ധ്യ​ത​യു​ള്ള തൊ​ഴി​ലു​ട​മ യാ​ത്രാ വി​ല​ക്ക്​ മ​റി​ക​ട​ക്കാ​നാ​ണ്​ സ്വ​ന്തം തൊ​ഴി​ലാ​ളി​യാ​യ അ​നു​പ്ര​സാ​ദി​െൻറ പേ​രി​ൽ ഒൗ​ട്ട്​​പാ​സ്​ സം​ഘ​ടി​പ്പി​ച്ച്​ നാ​ടു​വി​ട്ട​ത്. 2018 ഫെ​ബ്രു​വ​രി​യി​ലാ​ണ്​ അ​നു​പ്ര​സാ​ദി​​െൻറ ദു​രി​ത​ങ്ങ​ൾ​ക്ക്​ തു​ട​ക്കം. രോ​ഗി​യാ​യ പി​താ​വും മാ​താ​വും സ​ഹോ​ദ​രി​യും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്​ താ​ങ്ങും ത​ണ​ലു​മാ​യ അ​നു​പ്ര​സാ​ദ്​ സു​ഹൃ​ത്ത്​ മു​ഖേ​ന​യാ​ണ്​ ജോ​ലി തേ​ടി ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ​ത്.

മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ൺ​ട്രാ​ക്​​ടി​ങ്​ ക​മ്പ​നി​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ​ല​ഭി​ച്ചു. ആ​ദ്യ മാ​സം മു​ത​ൽ​ത​ന്നെ ദു​രി​ത​ങ്ങ​ളും തു​ട​ങ്ങി. വ​ല്ല​പ്പോ​ഴു​മൊ​ക്കെ​യാ​ണ്​ ശ​മ്പ​ളം കൊ​ടു​ത്തി​രു​ന്ന​ത്. ആ​റു​മാ​സം ക​ഴി​ഞ്ഞ്​ സ​ഹി​കെ​ട്ട​പ്പോ​ൾ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു​പോ​കു​ക​യാ​ണെ​ന്ന്​ പ​റ​ഞ്ഞു. എ​ന്നാ​ൽ, ശ​മ്പ​ളം കൊ​ടു​ക്കാ​മെ​ന്നും ജോ​ലി​യി​ൽ തു​ട​രാ​നു​മാ​യി​രു​ന്നു മ​റു​പ​ടി. വീ​ണ്ടും പ​ഴ​യ അ​വ​സ്ഥ തു​ട​ർ​ന്ന​പ്പോ​ൾ നാ​ട്ടി​ലേ​ക്ക്​ പോ​വു​ക​യാ​ണെ​ന്നും ത​രാ​നു​ള്ള ശ​മ്പ​ളം മു​ഴു​വ​ൻ ന​ൽ​ക​ണ​മെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​റി​ൽ തീ​ർ​ത്തു പ​റ​ഞ്ഞു. ഇ​തി​നെ​ത്തു​ട​ർ​ന്ന്​ ഒ​ക്​​ടോ​ബ​റി​ൽ പാ​സ്​​പോ​ർ​ട്ട്​ തി​രി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്​​തു. ശ​മ്പ​ളം ബ​ന്ധു​ക്ക​ൾ മു​ഖേ​ന നാ​ട്ടി​ൽ കൊ​ടു​ക്കാ​മെ​ന്നും അ​റി​യി​ച്ചു.

ഇ​തി​ന​കം അ​നു​പ്ര​സാ​ദി​െൻറ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന്​ മ​റ്റൊ​രു സ്​​പോ​ൺ​സ​ർ മു​ഖേ​ന വി​സ പു​തു​ക്കാ​ൻ പാ​സ്​​പോ​ട്ട്​ സ​മ​ർ​പ്പി​ച്ച​പ്പോ​ഴാ​ണ്​ വ​ൻ ത​ട്ടി​പ്പ്​ പു​റ​ത്തു​വ​ന്ന​ത്. ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ ​െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യി​ൽ (എ​ൽ.​എം.​ആ​ർ.​എ) പാ​സ്​​പോ​ർ​ട്ട്​ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​നു​പ്ര​സാ​ദ്​ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​യി എ​ന്നാ​ണ്​ രേ​ഖ​ക​ളി​ൽ കാ​ണി​ച്ച​ത്. തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ അ​നു​പ്ര​സാ​ദി​െൻറ പേ​രി​ൽ ഒൗ​ട്ട്​​പാ​സ്​ സം​ഘ​ടി​പ്പി​ച്ച്​ തൊ​ഴി​ലു​ട​മ മു​ങ്ങി​യ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ സു​ധീ​ർ തി​രു​നി​ല​ത്ത്​ മു​ഖേ​ന ഇ​ന്ത്യ​ൻ എം​ബ​സി​യി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ലും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലും പ​രാ​തി ന​ൽ​കി.

നാ​ട്ടി​ലെ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കി. നീ​ണ്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കും ഒ​ടു​വി​ൽ അ​നു​പ്ര​സാ​ദി​െൻറ നി​ര​പ​രാ​ധി​ത്വം അ​ധി​കൃ​ത​ർ​ക്ക്​ ബോ​ധ്യ​പ്പെ​ടു​ക​യും പു​തി​യ പാ​സ്​​പോ​ർ​ട്ട്​ അ​നു​വ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ര​ണ്ട​ര സെൻറി​ലു​ള്ള വീ​ട് വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പൂ​ർ​ണ​മാ​യി ന​ശി​ച്ച​തു​മൂ​ലം ക​ട്ട പെ​റു​ക്കി ​െവ​ച്ച് ഷീ​റ്റ് മേ​ഞ്ഞ വീ​ട്ടി​ലാ​ണ്​ അ​നു​പ്ര​സാ​ദി​െൻറ കു​ടും​ബം ക​ഴി​യു​ന്ന​ത്. വി​സ​ക്കും പി​താ​വിെൻറ ചി​കി​ത്സ​ക്കു​മാ​യി വാ​ങ്ങി​യ ക​ടം​വീ​ട്ടു​ക​യെ​ന്ന​ ബാ​ധ്യ​ത​യും അ​നു​വി​െൻറ മു​ന്നി​ലു​ണ്ട്.

അ​നു​വി​ന്​ വീ​ട്​ നി​ർ​മി​ച്ച്​ കൊ​ടു​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്കം എം.​എം ടീം ​മ​ല​യാ​ളി മ​ന​സ്സ്​​ കൂ​ട്ടാ​യ്​​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ട്. അ​നു​പ്ര​സാ​ദ്​ എ​ത്തു​ന്ന​ത്​ കാ​ത്തി​രി​ക്കു​ക​യാ​ണ്​ വീ​ട്ടു​കാ​ർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.