മനാമ: 25ാമത് ബഹ്റൈന്‍ അന്താരാഷ്ട്ര സംഗീതോത്സവത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. സംഗീത രംഗത്തെ ലോകപ്രശസ്തരായ വ്യക്തികളാണ് ഒരാഴ്ച നീളുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നത്.
അറബ് സംഗീത രംഗത്തെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലുത്ഫി ബുഷ്നാഖിന്‍െറ അവതരണത്തോടെയാണ് നാഷണല്‍ തിയറ്ററില്‍ പരിപാടി തുടങ്ങിയത്. ഈ മാസം 22 വരെ നീളുന്ന പരിപാടി ‘ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്‍റ് ആന്‍റിക്വിറ്റീസി’ന്‍െറ (ബി.എ.സി.എ) നേതൃത്വത്തിലാണ് നടക്കുന്നത്. ബഹ്റൈനെ മേഖലയിലെ പ്രധാന സാംസ്കാരിക ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ഇന്നലെ കള്‍ചറല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ യാസ് അഹ്മദിന്‍െറ ജാസ് കണ്‍സേര്‍ട് അരങ്ങേറി. ബ്രിട്ടീഷ് കൗണ്‍സിന്‍െറ സഹകരണത്തോടെയാണ് ഇത് അവതരിപ്പിച്ചത്. ഇന്ന് രാത്രി എട്ടുമണിക്ക് നാഷണല്‍ തിയറ്ററില്‍ ലോക പ്രശസ്ത സിത്താര്‍ വാദക അനൗഷ്ക ശങ്കര്‍ പരിപാടി അവതരിപ്പിക്കും. ‘ലാന്‍റ് ഓഫ് ഗോള്‍ഡ്’ എന്നാണ് അൗഷ്കയുടെ പരിപാടിയുടെ പേര്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സംഗീതജ്ഞനായ പണ്ഡിറ്റ് രവിശങ്കറിന്‍െറ മകളാണ് അനൗഷ്ക.
പ്രസിദ്ധ അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ നോറ ജോണ്‍സിന്‍െറ അര്‍ധ സഹോദരി കൂടിയാണ് അവര്‍.
ബുധനാഴ്ച കള്‍ചറല്‍ ഹാളില്‍ മോജ്ക ലോബ്കോയും മാസിമോ മെര്‍സെല്ലിയും ചേര്‍ന്ന് സംഗീത പരിപാടി അവതരിപ്പിക്കും. ഒക്ടോബര്‍ 20നാണ് ബഹ്റൈന്‍ മ്യൂസിക് ബാന്‍റിന്‍െറ പരിപാടി. 22ന് ദാറല്‍ മുഹറഖില്‍ ഖലാലി ബാന്‍റിന്‍െറ പരിപാടിയോടെ ഫെസ്റ്റിവല്‍ അവസാനിക്കും. ബഹ്റൈന്‍ നാഷണല്‍ തിയറ്ററില്‍ നടക്കുന്ന രണ്ട് പരിപാടികള്‍ക്കൊഴികെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പങ്കെടുക്കാം.
അനൗഷ്കയുടെ സിത്താര്‍ വാദനത്തിന്‍െറ ടിക്കറ്റുകള്‍ സിറ്റി സെന്‍ററിലെ വെര്‍ജിന്‍ മെഗാസ്റ്റോറില്‍ നിന്നോ ഓണ്‍ലൈനായി www.tickets.virginmegastores.me എന്ന വെബ്സൈറ്റില്‍ നിന്നോ വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.culture.gov.bh എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.