മനാമ: പ്രശസ്ത കവിയും, ഗാന രചയിതാവുമായിരുന്ന അനിൽ പനച്ചൂരാന്‍റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കവിതകളും, ഗാനങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടിയുമായി ബഹ്‌റൈൻ എ.കെ.സി.സി അക്ഷരക്കൂട്ട്. “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി മെയ് 16ന് പ്രശസ്ത സിനിമാതാരം വിനോദ് കെടാമംഗലം വെർച്വൽ പ്ലാറ്റ്ഫോമിൽ ഉദ്ഘാടനം ചെയ്യും. ഇന്നലെവരെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന എഴുത്തിന്റെയും വായനയുടെയും മേഖലകൾ, പതിയെ അപ്രസക്തമാകുന്നത് തിരിച്ചറിഞ്ഞാണ് എ.കെ. സി.സി.ഇത്തരമൊരു സാഹിത്യ സംഗമം സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.