മനാമ: കുറഞ്ഞ വരുമാനക്കാർക്കായി ഗുണനിലവാരമുള്ള ചികിത്സ സൗകര്യമുറപ്പ് വരുത്തികൊണ്ട് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ നവീകരിച്ച സ്വീമർ ക്ലിനിക്ക് രാജ്യത്തിന് സമർപ്പിച്ചു. ക്ലിനിക്കിെൻറ ഉദ്ഘാടനം ശൈഖ് ഹിസാം ബിൻ അബ്ദുൽ റഹ്മാൻ ആൽ ഖലീഫ, ബഹ്റൈനിലെ അമേരിക്കൻ അംബാസഡർ ജെയ്സിൻ സിബൈറൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അമേരിക്കയും ബഹ്റൈനും തമ്മിലുള്ള അതിശക്തമായ സൗഹൃദബന്ധത്തിന് 120 വർഷത്തോളം പഴക്കമുണ്ടെന്നും അതിന് തെളിവാണ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിെൻറ പുതിയ സംരംഭങ്ങളെന്നും അംബാസഡർ ജെയ്സിൻ സിബൈറൽ വ്യക്തമാക്കി. സാമുവൽ മറീനസ് സ്വീമർ എന്ന സഞ്ചാരിയായ മിഷണറി 1892 ൽ ബഹ്റൈനിൽ എത്തുകയും അദ്ദേഹം അടുത്ത വർഷം ഒാൾഡ് സൂഖിൽ ഡിസ്പെൻസറി തുടങ്ങുകയായിരുന്നു. ഇതാണ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലായി രൂപാന്തരപ്പെട്ടത്. ഇന്ന് ബഹ്റൈനിൽ ആയിരങ്ങൾക്ക് ചികിത്സക്ക് അഭയമാകുന്ന തരത്തിൽ വളർന്നിരിക്കുകയാണ് ഇൗ ആതുരാലയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.