Representational image
Posted On
date_range Updated On
date_range ആംബുലൻസുമായി കടന്നയാളെ മനോരോഗാശുപത്രിയിലാക്കാൻ ഉത്തരവ്
മനാമ: ചികിത്സയിലായിരിക്കെ ആശുപത്രിയിൽനിന്നും കഴിഞ്ഞ ദിവസം ആംബുലൻസുമായി കടന്നയാളെ മാനസികാരോഗ്യകേന്ദ്രത്തിലാക്കാൻ കാപിറ്റൽ ഗവർണറേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. ഹൂറ പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചിരുന്നത്. സൽമാനിയ ആശുപത്രിയിലെ ആംബുലൻസാണ് ഇയാൾ കടത്തിക്കൊണ്ടുപോയത്. പ്രതിയെ ചോദ്യംചെയ്തതിൽനിന്നും മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് 15 ദിവസം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ നൽകാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.