മനാമ: രാജ്യത്ത് ഏകീകൃത ആംബുലന്‍സ് സര്‍വിസ് പദ്ധതി കൊണ്ടുവരാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കും. ആംബുലന്‍സ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തി, വൈദ്യചികിത്സ ആവശ്യമുള്ളവർക്ക് അടിയന്തിര സഹായം ലഭ്യമാക്കുകയാണ് ഇതിെൻറ ലക്ഷ്യം. നാഷനല്‍ ആംബുലന്‍സ് സെൻറര്‍ പദ്ധതിക്ക് മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ അംഗീകാരം നല്‍കിയിരുന്നു.
നാലു ഗവര്‍ണറേറ്റുകളെയും ബന്ധിപ്പിച്ച് ഏകീകൃത ആംബുലന്‍സ് സേവനം ലഭ്യമാക്കുന്ന പദ്ധതിയാണ് നാഷനല്‍ ആംബുലന്‍സ് സെൻറർ. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലായിരിക്കും ഇത് പ്രവർത്തിക്കുക. ഇൗ ലക്ഷ്യം നടപ്പിൽ വരുത്തുന്നതോടെ, ഏതു ഭാഗത്തുനിന്നുമുള്ള അടിയന്തര കോളുകള്‍ സ്വീകരിച്ച് ആംബുലന്‍സ് സേവനം ഉറപ്പാക്കാൻ കഴിയും. ഏകീകൃത ആംബുലന്‍സ് സര്‍വീസിനായുള്ള ശ്രമം രണ്ട് വർഷം മുെമ്പ തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.