മനാമ: തൊഴിൽ, സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധ്യക്ഷനുമായ ജമീൽ ബിൻ മുഹമ്മദലി ഹുമൈദാൻ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹയുമായി ചർച്ച നടത്തി. തൊഴിൽ, സാമൂഹിക വികസന രംഗത്തെ ഉഭയകക്ഷി സഹകരണം കൂടിക്കാഴ്ചയിൽ ചർച്ചയായി. ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹം നൽകി വരുന്ന സേവനങ്ങൾ മഹത്തരമാണെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യൻ തൊഴിലാളികളുടെ നിയമപരമായ എല്ലാ അവകാശങ്ങളും ഉറപ്പാക്കും. ഇരുരാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾക്കായി മന്ത്രാലയം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മന്ത്രാലയം മാതൃകാപരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് അംബാസഡർ പറഞ്ഞു. തൊഴിൽ വിപണിയുടെ പുരോഗതിക്കായി എൽ.എം.ആർ.എ സ്വീകരിക്കുന്ന നയങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.