മനാമ: ബഹ്റൈൻ ഇലക്ട്രിക്കൽ രംഗത്തെ മുൻനിര കമ്പനിയായ അമാദ് ഗ്രൂപിെൻറ ആഭിമുഖ്യത്തിൽ സീകോം, ലിഗ്മാൻ എന്നീ ബഹുരാഷ്ട്ര കമ്പനികൾ ക്രൗൺ പ്ലാസ ഹോട്ടലിൽ സാങ്കേതിക സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ അമാദ് ഗ്രൂപ് മാനേജിംഗ് ഡയറക്ടർ പമ്പാവാസൻ നായർ, സീകോം മിഡിൽ ഈസ്റ്റ് പ്രൊജക്ട്സ് മാനേജർ ജീസസ് റിവാസ്, എക്സ്പോർട്ട് ഏരിയ മാനേജർ അബ്ദെൽ എൽ ഹാനി, ലിഗ്മാന്‍ ഗ്ലോബൽ ടെക്നിക്കൽ ഡയറക്ടർ ട്രെവർ ലൈറ്റൻ, എക്സ്പോര്‍ട്ട് സെയിൽസ് മാനേജർ എസ് കാർത്തികേയൻ എന്നിവർ തങ്ങളുടെ കമ്പനികളെ കുറിച്ചും ഉൽപന്നങ്ങളെ കുറിച്ചും വിശദമായി സംസാരിച്ചു.
പമ്പാവാസന്‍ നായര്‍, ഗ്രൂപ്പ് ഡയറക്ടര്‍ രാധാകൃഷ്ണന്‍ കല്ലയില്‍ എന്നിവര്‍ സീകോം, ലിഗ്മാന്‍ കമ്പനികളുടെ പ്രതിനിധികളെ ഉപഹാരം നല്‍കി ആദരിച്ചു. അമാദ് ബയീദ് ലൈറ്റിംഗ് ഡിവിഷൻ മാനേജർ സുരേന്ദ്രൻ സ്വാഗത പ്രസംഗം നടത്തി. എ.ജി.എം വാസുദേവൻ നന്ദി പറഞ്ഞു. മാർക്കറ്റിംഗ് മാനേജർ സജീവ് നായരും മറ്റ് അമാദ് ഗ്രൂപ് ജീവനക്കാരും പരിപാടിക്ക് നേതൃത്വം നല്‍കി. വിവിധ കമ്പനികളുടെ പ്രതിനിധികളായി 400ല്‍ പരം എഞ്ചിനീയര്‍മാര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.