മനാമ: ബദൽ ശിക്ഷ പദ്ധതി പ്രകാരം റമദാനിൽ 558 തടവുകാർ ഉപയോഗപ്പെടുത്തിയതായി എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് അറിയിച്ചു.
നിശ്ചിതമായ നിബന്ധനകളോടെ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്ന ബദൽ ശിക്ഷ തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം തടവുകാർക്ക് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും പേർ ബദൽ ശിക്ഷാ രീതി തിരഞ്ഞെടുത്തത്. ബദൽ ശിക്ഷാ പദ്ധതി വിപുലപ്പെടുത്താനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശത്തിന്റെ വെളിച്ചത്തിലാണ് കൂടുതൽ പേർ ഇതുപയോഗപ്പെടുത്താൻ മുന്നോട്ടു വന്നത്.
വിവിധ കേസുകളിൽ അകപ്പെട്ട് തടവുശിക്ഷക്ക് വിധിക്കപ്പെട്ടവർക്ക് ബദൽ ശിക്ഷ പ്രയോജനം ചെയ്തതായി ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.