മനാമ: രാജ്യനിവാസികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സാലിഹിയ്യ നിവാസികളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായി അടുത്ത് നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാ സൗകര്യങ്ങളും ജനങ്ങള്‍ക്ക് ഒരുക്കുന്നതിനും കുറവുകള്‍ പരിഹരിക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനും എല്ലായ്പോഴും സന്നദ്ധമാണ്. പ്രദേശത്ത് കേടുവന്ന വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിന് പാര്‍പ്പിട കാര്യ മന്ത്രിയെയും കുടുംബങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിന് പൊതുമരാമത്ത്- മുനിസിപ്പല്‍-^നഗരാസൂത്രണ കാര്യ മന്ത്രിയെയും പ്രധാനമന്ത്രി ചുമതലപ്പെടുത്തി.
പ്രദേശത്തെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയതിന് പ്രതിനിധി സംഘം പ്രധാനമന്ത്രിക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ യാതൊരു മറയുമില്ലെന്നും ജനങ്ങളുടെ ഏതൊരാവശ്യവും സര്‍ക്കാരിനെത്തെിക്കാനാവശ്യമായ മാധ്യമങ്ങളുണ്ടെന്നും അദ്ദേഹം അറിയിച്ചു.സാലിഹിയ്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൂം റോഡുകള്‍ പണിയുന്നതിനും പാര്‍പ്പിട പ്രശ്നം പരിഹരിക്കുന്നതിനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത് ഏറെ ആവേശമുണര്‍ത്തുന്നതാണെന്നും പ്രദേശവാസികളുടെ പ്രതിനിധി സംഘം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.